Wed May 21, 2025 12:15 PM 1ST

Location  

Sign In

അഞ്ചക്കുളം പൂരം സമ്മാനകൂപ്പൺ വിതരണോദ്ഘാടനം നടന്നു

24 Nov 2024 12:51 IST

ജേർണലിസ്റ്റ്

Share News :



കോടിക്കുളം:അഞ്ചക്കുളം മഹാദേവീ ക്ഷേത്രത്തിൽ ആണ്ടുതോറും നടന്നു വരുന്ന 

അഞ്ചക്കുളം പൂരം ജനുവരി 17 മുതൽ 24 വരെ എട്ടു ദിവസങ്ങളിലായി നടക്കും. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രം പുറത്തിറക്കിയ സമ്മാനകൂപ്പണിൻ്റെ വിതരണോദ്ഘാടനം ക്ഷേത്രം ആചാര്യൻ ചേർത്തല സുമിത് തന്ത്രി നിർവഹിച്ചു. ക്ഷേത്രം പ്രസിഡൻ്റ് ജയൻ കുന്നുംപുറത്ത്, സെക്രട്ടറി രവീന്ദ്രനാഥൻ പാറച്ചാലിൽ, എന്നിവർ സംസാരിച്ചു. ക്ഷേത്രത്തിൽ നടന്ന മഹാകാര്യസിദ്ധി പൂജക്ക് ശേഷമാണ് ചടങ്ങുകൾ നടന്നത്.നിരവധി ഭക്തർ പങ്കുചേർന്നു. പൂരം

ജനുവരി 17 വെള്ളിയാഴ്‌ച മകരമാസത്തിലെ പൂരം നാളിൽ കൊടിയേറി വിശേഷാൽ പൂജകളും കർമ്മങ്ങളും ഉത്സവ താന്ത്രിക കർമ്മങ്ങളോടും കൂടി 24-ാം തീയതി വെള്ളിയാഴ്‌ച തൃക്കേട്ട നാളിൽ ആറാട്ടോടുകൂടി സമാപിക്കും.


Follow us on :

More in Related News