Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനകീയ സമരത്തെ ഭീകരവാദികളെപ്പോലെ നേരിടുന്നത് നോക്കി നിൽക്കില്ല: ഷാഫി പറമ്പിൽ എം.പി.

07 Mar 2025 21:52 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ:നാടിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിന് വേണ്ടി സമരം ചെയ്യുന്ന സാധാരണ മനുഷ്യരെ തീവ്രവാദികളെപ്പോലെ കൈകാര്യം ചെയ്യാൻ അനുവദിക്കില്ലെന്ന് ഷാഫി പറമ്പിൽ എം.പി പറഞ്ഞു.പോലീസ് പോലീസിന്റെ ജോലിയാണ് ചെയ്യേണ്ടത് അല്ലാതെ ക്വാറിക്കാരുടെ കൂലിക്കാരാകരുത്. ജനകീയ സമരത്തെ ഭീഷണിപ്പെടുത്തിയും ചെറിയ കുട്ടികളെ പിടിച്ചു കൊണ്ടുപോയും തിണ്ണമിടുക്കുകാണിച്ചും അവസാനിപ്പിച്ചു കളയാമെന്ന് കരുതരുതെന്നും അദ്ദേഹം പോലീസിന് മുന്നറിയിപ്പ് നൽകി.പുറക്കാമലയിലെ ജനത ആരും ചോദിക്കാനും പറയാനുമില്ലാത്തവരാണെന്ന് പോലീസ് ധരിക്കരുതെന്നും ഇവിടെ നടക്കുന്ന പോലീസ് അതിക്രമങ്ങൾക്കെതിരെ ഉന്നത പോലീസുദ്യോഗസ്ഥരെ ധരിപ്പിക്കാനും പരാതി നൽകാനും സമരസമിതി പ്രവർത്തകർക്കൊപ്പം വരാനും തയ്യാറാവണമെന്നും ഷാഫി പറമ്പിൽ എം.പി ഉറപ്പ് നൽകി. കീഴ്പ്പയ്യൂരിൽ പുറക്കാമല കരിങ്കൽ ഖനനത്തിനെതിരെ നടക്കുന്ന സമര പന്തൽ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.എ.കെ. ബാലകൃഷ്ണൻ മാസ്റ്റർ എം.പി യെ ഷാൾ അണിയിച്ച് സ്വീകരിച്ചു.സമര സമിതി കൺവീനർ എം.എം. പ്രജിഷ് സമരത്തിൻ്റെ നാൾവഴികൾ വിശദീകരിച്ചു.വി.എ. ബാലകൃഷ്ണൻ ,കെ ലോഹ്യ, വി.പി. മോഹനൻ,എം.കെ. മുരളീധരൻ., കീഴ്‌പോട്ട് അമ്മത്, എന്നിവർ വിവിധങ്ങളായ പ്രശ്നങ്ങൾ എം.പിയെ ധരിപ്പിച്ചു.ക്വാറി ഉടമകളുടെ ക്വട്ടേഷൻ ഗുണ്ടകൾ നടത്തുന്ന അതിക്രമങ്ങളെ കുറിച്ചും , പരാതി കൊടുത്തിട്ടും ഗുണ്ടകൾക്കെതിരെ ഒരു കേസു പോലും എടുക്കാതിരിക്കുകയും എന്നാൽസമാധാനപരമായി സമരം ചെയ്യുന്ന ജനങ്ങൾക്ക് നേരെ മേപ്പയ്യൂർ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ വരെ ചേർത്ത് കേസെടുക്കുന്നതും അസമയങ്ങളിൽ സ്ത്രീകൾ മാത്രമുള്ള വീടുകളിൽ കയറി ഗ്രിൽസിനും, ജാലകപ്പാളികളിൽ അടിച്ചും ശബ്ദമുണ്ടാക്കി പ്രകോപനം ഉണ്ടാക്കുന്നതുമൊക്കെ വീട്ടമ്മമാരായ സ്ത്രീകൾ എം.പി യോട്. വിശദീകരിച്ചു. നോമ്പുതുറ സമയമായിട്ടു പോലും നൂറുകണക്കിനാളുകളാണ് സമരപ്പന്തലിൽ തടിച്ചുകൂടിയത്.

Follow us on :

Tags:

More in Related News