Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2024 20:26 IST
Share News :
മേപ്പയ്യൂർ: നെല്ല്യാടി റോഡിൽ യാത്രാ ദുരിതത്തിന് ഉടൻ പരിഹാരം വേണമെന്ന് ആവശ്യപെട്ട്
ബി.ജെ.പി മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തി മൂന്നിലധികം പഞ്ചായത്തുകളിൽ ഉള്ളവർക്ക് കോഴിക്കോട് നഗരത്തിലേക്കുള്ള യാത്രയ്ക്കുള്ള എളുപ്പവഴിയാണ് മേപ്പയൂർ കൊല്ലം നെല്യാടി റോഡ്. പത്ത് വർഷത്തിലധികമായി തകർന്നിരിക്കുന്ന റോഡ് ആണിത് . പിഡബ്ല്യുഡി ജൽജീവന്‍ മിഷന്റെ പൈപ്പ് ലൈൻ കാരണം പണി വൈകിക്കുന്നു എന്ന ആരോപണം പറഞ്ഞു തടിയൂരുകയാണ് പി ഡബ്ല്യുഡിയെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു.
ഒരുവട്ടം മന്ത്രിയും ഇപ്പോൾ എംഎൽഎയും ആയിരിക്കുന്ന ടി.പി .രാമകൃഷ്ണന്റെ മണ്ഡലം ആണിത് അദ്ദേഹത്തിൻറെ മുന്നിൽ നിരവധി തവണ നിവേദനങ്ങൾ ജനങ്ങൾ നൽകിയിട്ടുണ്ട് അതോടൊപ്പം മുഖ്യമന്ത്രിയുടെ നവകേരളയാത്രയിൽ പേരാമ്പ്ര മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് നെല്യാടി റോഡിനു വേണ്ടിയാണ്. എന്നിട്ടുപോലും ഇതുവരെ പരിഹാരം ഉണ്ടായില്ല. പൊതുമരാമത്ത് വകുപ്പിന്റെ നിരുത്തരവാദപരമായ നിലപാടാണ് ഇന്ന് മേപ്പയൂരിലെ ജനങ്ങൾ അനുഭവിക്കുന്ന ഈ ദുരിതത്തിനു കാരണമെന്നും റോഡിൻ്റെ നിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ചില്ലെങ്കിൽ റോഡുപരോധമടക്കമുള്ള സമരങ്ങളിലേക്ക് കടക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു.
മധുപുഴയരികത്ത് ഉദ്ഘാടനം ചെയ്തു.
ബൈജു കൊളോറോത്ത് അധ്യക്ഷത വഹിച്ചു. നാരായണൻ നാഗത്ത് , വി.സി. ബിനീഷ് മാസ്റ്റർ , അശോകൻ കണിയാറക്കൽ ,ശിവദാസൻ ശിവപുരി തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.