Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു

02 Jun 2024 22:22 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി: കൊണ്ടോട്ടി ജി.എം.എൽ.പി സ്കൂൾ കെട്ടിട നിർമ്മാണം ഉടൻ യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ. കൊണ്ടോട്ടി ലോക്കൽ കമ്മിറ്റി നാളെ(തിങ്കൾ)രാവിലെ 10.30 ന് സ്കൂൾ പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. പുതിയ കെട്ടിട സമുച്ചയത്തിന് അനുമതിയും ഫണ്ടും സംസ്ഥാന സർക്കാർ അനുവദിച്ചിട്ടും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുവാൻ സ്ഥലം എംഎൽഎയും കൊണ്ടോട്ടി നഗരസഭയും യാതൊരുവിധ താൽപര്യവും കൈക്കൊള്ളുന്നില്ല. ഈ അനാസ്ഥയ് ക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയർന്നുവരേണ്ടതുണ്ടെന്ന് ആഹ്വാനം ചെയ്തു കൊണ്ടാണ് കൊണ്ടോട്ടി സിപിഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്

Follow us on :

More in Related News