Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷഹബാസ് അമനെ അനുമോദിച്ചു

27 Sep 2024 12:34 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: സബ് ജൂനിയർ (35 കെ.ജി)ജൂഡോ മത്സരത്തിൽ സംസ്ഥാനതല പതക്കം നേടി ദേശീയ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വി.ഇ.എം.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് അമനെ മേപ്പയ്യൂർ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി അനുമോദിച്ചു. മേപ്പയ്യൂരിലെ എൻ.കെ. നജീബിൻ്റെയും സാബിറയുടെയും മകനാണ് അമൻ .

മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത് അമന് മൊമെൻ്റൊ കൈമാറി. പേരാമ്പ്ര നിയോജക മണ്ഡലം എം.എസ് എഫ് ജനറൽ സെക്രട്ടറി എം.കെ. ഫസലുറഹ്മാൻ, മുഹമ്മദ് ഷാദി, മുഹമ്മദ് അഫ്നാൻ , മുഹമ്മദ് അദിൽ എന്നിവർ പങ്കെടുത്തു.


Follow us on :

Tags:

More in Related News