Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക സംഗീത ദിനം ആചരിച്ചു.

21 Jun 2024 17:59 IST

UNNICHEKKU .M

Share News :


മുക്കം:കുമാരനെല്ലൂർ ഗവ. എൽ പി സ്കൂളിൽ ലോകസംഗീതദിനാചരണം,വിവിധസംഗീതോപകരണങ്ങളുടെ അവതരണത്തോടെ

ആചരിച്ചു.തബല,ഹാർമ്മോണിയം, വയലിൻ, ഗിറ്റാർ, ജലതരംഗം തുടങ്ങിയ സംഗീതോപകരണങ്ങളാണ് കുട്ടികൾക്ക് പരിചയപ്പെടുത്തിയത്.പ്രശസ്ത തബലിസ്റ്റും സംഗീത സംവിധായകനുമായ

ഷാജിമാസ്റ്റർ കുന്നേൽ, പ്രശസ്തഗിറ്റാറിസ്റ്റ് ജോഷി ചെറിയാൻ, ജോസ് മാസ്റ്റർ കുഴുമ്പിൽ ട്രീസ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.

ട്രീസ ടീച്ചറും അധ്യാപകരും കുട്ടികളും പാട്ടുപാടിയതുംകുട്ടികൾക്കും രക്ഷിതാക്കൾക്കുംകൗതുകമായി.

എസ്.എം.സി. ചെയർമാൻ ടി.പി. ജബ്ബാർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ബോബി ജോസഫ് അതിഥികളെ സ്വാഗതം ചെയ്തു. 

കെ.വി. ജെസ്സി മോൾ, ഖൈറുന്നീസ,ധന്യ എസ്.എസ്നേതൃത്വം നൽകി.

Follow us on :

More in Related News