Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jan 2025 17:11 IST
Share News :
കടലുണ്ടി നഗരം : ജമലുല്ലൈലി സാദാത്ത് അസോസിയേഷൻ കഴിഞ്ഞ മാസം നടത്തിയ വിവധ മത്സരങ്ങളിലെ വിജയികൾക്ക് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ കോഴികോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അവാർഡുകൾ വിതരണം ചെയ്തു. ഖുത്ബ് മുഹമ്മദ് ജമലുല്ലൈലി (ഖ:സി:) യുടെ 216 - മത് ഉറൂസിനോടനുബന്ധിച്ച് നടത്തിയ പ്രബന്ധ രചന, ക്വിസ്സ് മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്കാണ് അവാർഡുകൾ നൽകിയത്.
അബ്ദുൽ മലിക് തങ്ങൾ ചേളാരി അദ്ധ്യക്ഷത വഹിച്ചു. മുല്ലക്കോയ തങ്ങൾ പുന്നക്കാട്, ഹുസൈൻ ജമലുല്ലൈലി തങ്ങൾ, ബാപ്പുട്ടി തങ്ങൾ ഒതുക്കുങ്ങൾ, സൈനുൽ ആബിദീൻ തങ്ങൾ എന്നിവർ പങ്കെടുത്തു. ഫാറൂഖ് തങ്ങൾ പെരുമുഖം സ്വാഗതവും മുല്ലക്കോയ തങ്ങൾ നന്ദിയും ആശംസിച്ചു.
Follow us on :
Tags:
More in Related News
Please select your location.