Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കയ്യക്ഷരത്തിന്റെ കലാവിരുതിൽ ശ്രദ്ധേയനായി റഷീദ് മുതുകാട്

27 Oct 2025 19:45 IST

ENLIGHT MEDIA PERAMBRA

Share News :

കോഴിക്കോട്:വ്യത്യസ്തമായ കൈയ്യക്ഷരം കൊണ്ട് മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായ കൈയ്യെഴുത്തുകലാകാരനാണ് റഷീദ് മുതുകാട്.ആഘോഷവേളകളിൽ കൈപ്പടയിലെഴുതുന്ന ആശംസാകാർഡുകൾ ഇതിനകം നിരവധി പ്രമുഖർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.കൈയ്യക്ഷരത്തിൻ്റെ പ്രാധാന്യം പുതുതലമുറക്ക് പകർന്നുകൊടുക്കാൻ വിദ്യാർത്ഥികൾക്ക് റഷീദ് മുതുകാട് പരിശീലനം നൽകുന്നുണ്ട്.പ്രശസ്‌തരായ എഴുത്തുകാർ അവരുടെ കവിതകളും കഥകളും ഇദ്ദേഹത്തിൻ്റെ അക്ഷരങ്ങളിലൂടെ ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യാറുണ്ട്.ഗൃഹപ്രവേശം,വിവാഹം കൺവെൻഷൻ,ഉദ്ഘാടനം തുടങ്ങിയവക്ക് എഴുതാൻ റഷീദിൻ്റെ കൈയ്യക്ഷരത്തെ തേടി നിരവധി ആളുകളാണെത്തുന്നത്.അംബേദ്‌കർ രത്ന പുരസ്‌കാരം,എം. വി.ദേവൻ പുരസ്‌കാരം,ആർട്ടിസ്റ്റ് നമ്പൂതിരി പുരസ്‌കാരം,ഭാരത് സേവക് സമാജ്ദേശീയ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങൾ റഷീദ് മുതുകാടിന് ലഭിച്ചിട്ടുണ്ട്.പേരാമ്പ്ര ഇ എം എസ് സഹകരണ ആശുപത്രി ജീവനക്കാരനായ റഷീദ് മുതുകാട് കോഴിക്കോട് പെരുവണ്ണാമൂഴി മുതുകാട് സ്വദേശിയാണ്.സ്‌കൂൾ കലാമേളയിൽ കൈയ്യക്ഷരം ഉൾപ്പെടുത്തണമെന്നും സ്‌കൂളിൽ കൈയക്ഷരത്തെ പ്രോത്‌സാഹിപ്പിക്കാൻ അദ്ധ്യാപകർ ശ്രദ്ധിക്കണമെന്നും കലാവേദികളിലും ലൈബ്രറികളിലും കൈയ്യക്ഷര മത്സരം നടത്തണമെന്നും ഇദ്ദേഹത്തിന് ആഗ്രഹമുണ്ട്.

Follow us on :

Tags:

More in Related News