Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂവാറ്റുപുഴയില്‍ റോഡുകളുടെ നിര്‍മ്മാണം തുടങ്ങി

14 Oct 2024 19:11 IST

- Antony Ashan

Share News :

മൂവാറ്റുപുഴ : ടൗണ്‍ വികസനത്തിന്റെ ഭാഗമായി 3 റോഡുകളുടെ നിര്‍മ്മാണ വേലകള്‍ക്ക് തുടക്കമായി. ആസാദ് കീച്ചേരിപ്പടി റോഡ് , കാവുങ്കര മാര്‍ക്കറ്റ് റോഡ് , ആശ്രമംകുന്നു റോഡ് എന്നീ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇന്നലെ ആരംഭിച്ചത്. 

ആസാദ് റോഡ് -കീച്ചേരിപ്പടി റോഡിന് ഒരു കിലോമീറ്റര്‍ നീളവും 5.5 കിലോമീറ്റര്‍ വീതിയുണ്ട്. കാവുങ്കര- മാര്‍ക്കറ്റ് റോഡിന് 316 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയുണ്ട് , ആശ്രമം കുന്ന്  റോഡ് ഒരു കിലോമീറ്റര്‍ നീളത്തിലും 5.5 മീറ്റര്‍ വീതിയിലുമാണ് നിര്‍മ്മിക്കുക. 

എംഎല്‍എ ഡോ. മാത്യു കുഴല്‍നാടന്റെ നിര്‍ദ്ദേശ പ്രകാരം2023 -24 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 5 കോടി രൂപ വകയിരുത്തിയിരുന്നു. ഇതില്‍ ഇഈസി മാര്‍ക്കറ്റ്- പുളിഞ്ചോട് റോഡ് സ്ഥലം വിട്ടു കിട്ടുന്ന മുറക്ക് ഇ ഇ സി മാര്‍ക്കറ്റ് പുളിഞ്ചോട് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികളും വേഗത്തില്‍ ആരംഭിക്കുമെന്ന് മാത്യു കുഴല്‍ നാടന്‍ എംഎല്‍എ പറഞ്ഞു.  

കാലതാമസമില്ലാതെ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്നതിനുളള നടപടികള്‍ കൈക്കൊള്ളുമെന്നും എം എല്‍ എ അറിയിച്ചു .


Follow us on :

More in Related News