Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2025 06:54 IST
Share News :
മേപ്പയ്യൂർ :പാവട്ടു കണ്ടിമുക്ക് എളമ്പിലാട് അംഗൻവാടിമേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിലെ പാവട്ടു കണ്ടിമുക്ക് എളമ്പിലാട് അംഗൻവാടിയുടെ (നമ്പർ.101) പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.കെ.രജീഷ് സ്വാഗതം പറഞ്ഞു. ഐ.സി.ഡി.എസ് സൂപ്പർവൈസർ നയന റിപ്പോർട്ട് അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.പി.ശോഭ, മേലടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ, മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.പി. രമ, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, 8ാംവാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി,സി.പി. നാരായണൻ, കെ.പി. രവി, അഷറഫ് എം.എം, ഇ.കെ. ശങ്കരൻ എന്നിവർ സംസാരിച്ചു. അംഗൻവാടി വർക്കർ ലതിക നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.