Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭാരതം ത്യാഗത്തിൻ്റെ നാടാണ്.ഈ ത്യാഗത്തിൻ്റെ സന്ദേശമാണ് മാനവരാശിയുടെ പ്രേരണ സ്രോതസ്സ്

14 Sep 2024 20:12 IST

MUKUNDAN

Share News :

ഗുരുവായൂർ:ഭാരതം ത്യാഗത്തിൻ്റെ നാടാണ്.ഈ ത്യാഗത്തിൻ്റെ സന്ദേശമാണ് മാനവരാശിയുടെ പ്രേരണ സ്രോതസ്സ് എന്ന് നാഷ്ണൽ ചർച്ച് കൗൺസിൽ ദേശീയ പ്രസിഡൻ്റ് ഗീവർഗ്ഗീസ് മാർ യൂലിയസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.ഗുരുവായൂർ സായി മന്ദിരത്തിൽ സായി സഞ്ജീവനി ട്രസ്റ്റ് സംഘടപ്പിച്ച ഓണം ആത്മീയ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി എ.ഹരിനാരായണൻ അധ്യക്ഷത വഹിച്ചു.ആചാര്യ സി.പി.നായർ ഓണസന്ദേശം നൽകി.നവാഗത സംവിധായകൻ കൃഷ്ണദാസ് മുരളി,ഒമാൻ ട്രേഡ് കമ്മീഷണർ ഡോ.സന്തോഷ് ഗീവർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.വി.പി.ഉണ്ണി കൃഷ്ണൻ,പ്രശാന്ത് വർമ്മ മാനസജപലഹരി എന്നിവർ സംസാരിച്ചു.രേണുക ശങ്കർ സ്വാഗതവും,അശ്വതി ശ്രീകുമാർ നന്ദിയും പറഞ്ഞു.സായി ശങ്കരി നൃത്ത സംഘം അവതരിപ്പിച്ച തിരുവാതിരക്കളി,കൃഷ്ണനൃത്തങ്ങൾ,പൂക്കള മത്സരം എന്നിവ നടന്നു.പലചരക്ക്,പച്ചക്കറി ഉൾപ്പെടെ സമ്പൂർണ്ണ ഓണക്കിറ്റ് 150 കുടുംബങ്ങൾക്കും,നിരവധി പേർക്ക് ഓണക്കോടിയും വിതരണം ചെയ്തു.തുടർന്ന് ഓണസദ്യയും ഉണ്ടായിരുന്നു.


Follow us on :

More in Related News