Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുമാഫിയാ കേന്ദ്രമാകുന്നു. കെ. ബാലനാരായണൻ

26 Sep 2024 13:29 IST

Preyesh kumar

Share News :

മേപ്പയ്യൂർ: മുഖ്യമന്ത്രി പിണറായി വിജയൻ കൊള്ളക്കാരെയും കള്ളക്കടത്തു മാഫിയക്കാരെയും സംരക്ഷിക്കുകയാണെന്ന് യു.ഡി എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ. ആരോപണം ഉന്നയിച്ച ഭരണകക്ഷി എം.എൽ എ യെ തള്ളി ആരോപണ വിധേയരായ പി. ശശി ഏ.ഡി ജി പി. അജിത് കുമാർ എന്നിവരെ സംരക്ഷിക്കുകയാണെന്നും തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ പൂർണ ഒത്താശയോടെയാണെന്നും അദ്ദേഹം ആരോപിച്ചു.

മേപ്പയ്യൂർ ബ്ലോക് കോൺഗ്രസ്സ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

,

ബ്ലോക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.പി .രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി ഇ. അശോകൻ ,നിജേഷ് അരവിന്ദ് ,നളിനിനല്ലൂർ കെ.പി .വേണുഗോപാൽ എം.പി .ബാലൻ ഏ.കെ. കുട്ടികുട്ടിക്കൃഷ്ണൻ വി.വി .അമ്മത് ,ശ്രീനിലയം വിജയൻ ,ജിഷ കിഴക്കെ മാടായി ,സി.എം. ബാബു എന്നിവർ സംസാരിച്ചു. പി.പി. റഫീഖ് സ്വാഗതവും കെ .അഷറഫ് നന്ദിയും പറഞ്ഞു. നേരത്തെ നടന്ന പ്രകടനത്തിന് പി.കെ. അനീഷ് എടത്തിൽ ശിവൻ, ടി കെ ഗോപാലൻ കെ.പി അബ്ദുറഹിമാൻ ടി.പി. .നാരായണൻ ,ഇ.രാമചന്ദ്രൻ ,കെ.വി .രജിത പി.കെ.. ബീന ആദിൽ മുണ്ടിയത്ത്ലതേഷ് പുതിയ ടുത്ത് റിൻ ജുരാജ് നേതൃത്വം നൽകി.

Follow us on :

Tags:

More in Related News