Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2025 18:39 IST
Share News :
കുറ്റ്യാടി: ആത്മവിശ്വാസവും ഇഛാശക്തിയും കൈമുതലാക്കി നിരന്തര പരിശ്രമത്തിലൂടെ ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ യിൽ ഉയർന്ന റാങ്ക് നേടി നാടിനഭിമാനമായി മാറിയ സി-ഗേറ്റ് കോംപിറ്റൻസി ഡെവലപ്മെൻ്റ് ഗ്രൂപ്പ് അംഗം അജയ് ആർ. രാജിനെ കുറ്റ്യാടി സി- ഗേറ്റ് അനുമോദിച്ചു. തൊട്ടിൽപാലം നാഗംപാറയിലെ രാജൻ- രാധ ദമ്പതികളുടെ മകനാണ് അജയ്. നിലവിൽ തൃശൂർ ക്രൈസ്റ്റ് കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായ അജയ് 730 ാം റാങ്ക് നേടിയാണ് സ്വപ്ന നേട്ടം സ്വന്തമാക്കിയത്.
വിദ്യാഭ്യാസ രംഗത്ത് സി-ഗേറ്റ് നടത്തുന്ന ഇടപെടലുകൾ മികച്ച റിസൾട്ട് ഉണ്ടാക്കുന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് തൻ്റെ വിജയമെന്ന് അജയ് അഭിപ്രായപ്പെട്ടു. സി-ഗേറ്റ് സിഡിസി യിലൂടെ ലഭിച്ച പരിശീലനങ്ങളും ഡോ. അദീല അബ്ദുള്ള ഐ എ എസ് ലീഡ് ചെയ്ത സെഷനും സിവിൽ സർവീസ് എന്ന സ്വപ്നസാഫല്യത്തിന് സഹായകമായി എന്ന് അജയ് പറഞ്ഞു. അദീലയ്ക്ക് ശേഷം സി-ഗേറ്റിലൂടെ സിവിൽ സർവിസിൽ എത്തുന്ന രണ്ടാമത്തേയാളാണ് താൻ. എന്താണോ സി-ഗേറ്റ് നൽകിയത് അത് തിരിച്ചു നൽകാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യം തനിക്കുണ്ടെന്നും അജയ് പറഞ്ഞു.
സി- ഗേറ്റ് സെക്രട്ടറി എൻ. ബഷീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ അബ്ദുല്ല സൽമാൻ അദ്ധ്യക്ഷത വഹിച്ചു. സിഡിസി ഡയറക്ടർ സമീർ ഓണിയിൽ മുഖ്യ പ്രഭാഷണം നടത്തി. അജയ് ആർ. രാജിൻ്റെ സഹോദരൻ പ്രൊ. റിനോജ്, അഡ്വ. ജമാൽ, വി യൂസുഫ്, കെ സി നൌഷാദ്, എൻ.പി സക്കീർ, റജിന രാജ് പി, ഇഷ്മ വി എന്നിവർ സംബന്ധിച്ചു
Follow us on :
More in Related News
Please select your location.