Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2024 18:35 IST
Share News :
ചാവക്കാട്:പാലയൂർ ഫെസ്റ്റും,ഗജവീരൻമാരുടെ അകമ്പടിയിൽ നടന്ന ഘോഷയാത്രയും വർണശമ്പലമായി.ചാവക്കാട് സെൻ്ററിൽ നിന്ന് യൂത്ത് ഓഫ് പാലയൂരിൻ്റെ നേതൃത്വത്തിൽ പുറപ്പെട്ട ഘോഷയാത്രയ്ക്ക് പുതുപ്പള്ളി കേശവൻ ഉൾപ്പെട്ട അഞ്ച് ആനകളും ബാൻഡ് സെൻ്റും അകമ്പടിയായി.ബ്രദേഴ്സ് ക്ലബിൻ്റെ നേതൃത്വത്തിൽ പാലുവായ് കപ്പേള പരിസരത്ത് നിന്ന് പുറപ്പെട്ട എഴുന്നള്ളിപ്പിന് ഒരാനയും വാദ്യവും അകമ്പടിയായി. മലാക്ക് ക്ലബിൻ്റെ നേതൃത്വത്തിലും എഴുന്നള്ളിപ്പ് നടന്നു.മൂന്നും പാലയൂരിൽ സംഗമിച്ചു.വിബിൻ കെ.വിൻസൻ്റ്,എൻ.ജി.മേജോ,ബിനിൽ ജോസ്,ഹെൽവിൻ ജോർജ്,സെമിസ് സ്റ്റോ സേവ്യർ,ജൂവൽ ജോൺസൺ,പ്രിൻസ് പിയുസ് തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.