Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Nov 2024 18:30 IST
Share News :
ചാവക്കാട്:അനുഷ്ഠാന കലയായ കളംപാട്ടിനെ നേരിൽ കണ്ടറിഞ്ഞ് ആസ്വദിച്ചു ചാവക്കാട് തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ.അന്യമായിക്കൊണ്ടിരിക്കുന്ന കലകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് സ്കൂളിൽ കളംപാട്ട് ശില്പശാല സംഘടിപ്പിച്ചത്.കേരള ഫോക് ലോർ അക്കാദമി പുരസ്കാര ജേതാവും,കളംപാട്ട് കലാകാരനുമായ കടന്നമണ്ണ ശ്രീനിവാസനാണ് ശില്പശാല നയിച്ചത്.കളം പാട്ടിൻ്റെ ആചാര അനുഷ്ഠാന ചടങ്ങുകളും,ഐതിഹ്യങ്ങളും,സങ്കല്പങ്ങളും വ്യക്തമാക്കുന്ന സോദോഹരണ പ്രഭാഷണവും,നന്തുണി ഉപയോഗിച്ചുള്ള കളംപാട്ടും കുട്ടികൾക്ക് നവ്യാനുഭവമായി.242 കളംപാട്ട് ശില്പശാല പൂർത്തിയാക്കിയ ശ്രീനിവാസനെ സ്കൂൾ പ്രിൻസിപ്പൽ പ്രിയ മധു ഉപഹാരം നല്കി ആദരിച്ചു.
Follow us on :
Tags:
More in Related News
Please select your location.