Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെങ്ങു വീണ് പരിക്കുപറ്റി

18 Jun 2025 22:40 IST

Saifuddin Rocky

Share News :


മൊറയൂർ: ചൊവ്വാഴ്ച വൈകുന്നേരം ശക്തമായ മഴയിലും കാറ്റിലും തെങ്ങു വീണ് വലിയ നാശനഷ്ടം സംഭവിച്ചു. അരിമ്പ്ര കാരാതടം കുന്നാഞ്ചേരി വീരാൻ കുട്ടിയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. വീരാൻകുട്ടി, ഭാര്യ ഫാത്തിമ എന്നിവർക്ക് അപകടത്തിൽ പരിക്കുപറ്റി. സംഭവ സമയത്ത് മരുമകൾ, രണ്ടു പേരക്കുട്ടികൾ എന്നിവരും വീട്ടിൽ ഉണ്ടായിരുന്നു.ഓട്ടോ ഡ്രൈവറായ മകൻ (

വീടിന് പുറത്തായിരുന്നു.

പരിക്കേറ്റവരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തൊട്ടടുത്ത ബന്ധുവിന്റെ വീട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്.

മൊറയൂർ പഞ്ചായത്ത് പ്രസിഡന്റ് പൊറ്റമ്മൽ സുനീറ, വൈസ് പ്രസിഡന്റ് മുണ്ടോടൻ അബ്ദുൽ ജലീൽ, വാർഡ് മെമ്പർ ഹസ്സൻ പറമ്പാടൻ, സെക്രട്ടറി സൽമാ ബീവി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

Follow us on :

More in Related News