Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാറിന് മുകളില്‍ മരം വീണ് യുവതിക്ക് ദാരുണാന്ത്യം

17 Jul 2024 09:10 IST

- Shafeek cn

Share News :

തിരുവനന്തപുരം: തിരുവനന്തപുരം വഴയിലയ്ക്ക് സമീപം കാറിന് മുകളില്‍ മരം വീണ് യുവതിക്ക് ദാരുണാന്ത്യം. തൊളിക്കോട് സ്വദേശി മോളിയാണ് (42) മരിച്ചത്. ഒപ്പമുണ്ടായിരുന്നയാള്‍ക്കും പരിക്കേറ്റു. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി കാര്‍ പൊളിച്ചാണ് മോളിയെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് വ്യാപക നാശമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ 19-ന് സംസ്ഥാനത്ത് പുതിയ ന്യൂനമര്‍ദമെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. വടക്കന്‍ കേരളത്തിലും ഇടുക്കിയിലും മഴ കനക്കും. കാറ്റ് ആഞ്ഞു വീശാന്‍ സാധ്യതയുണ്ടെന്നും അപകടകരമായ മരച്ചില്ലകള്‍ മുറിച്ചു മാറ്റണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.


Follow us on :

More in Related News