Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എസ്എഫ് സെക്ടർ സാഹിത്യോത്സവ് ; കീഴ്പയ്യൂർ മണപ്പുറം യൂണിറ്റ് ജേതാക്കൾ

16 Jul 2024 15:59 IST

Preyesh kumar

Share News :

മേപ്പയൂർ: കീഴ്‌പയൂർ മണപ്പുറം സിറാജുൽ ഹുദാ ക്യാമ്പസിൽ വച്ച് നടന്ന മേപ്പയൂർ സെക്ടർ എസ് എസ് എഫ് സാഹിത്യോത്സവം സമാപിച്ചു . അഞ്ച് യൂണിറ്റുകളിൽ നിന്നായി നൂറോളം കലാപ്രതിഭകൾ മാറ്റുരച്ചു. 218 പോയിന്റുമായി കീഴ്പയൂർ മണപ്പുറം യൂണിറ്റും,200 പോയിൻ്റുമായി മഞ്ഞക്കുളം യൂണിറ്റും . 109 പോയിന്റുമായി മേപ്പയൂർ യൂണിറ്റും യഥാക്രമം ഒന്ന്, രണ്ട് , മുന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി .  


ഉദ്ഘാടന സംഗമത്തിൽ ഐസിഎഫ് മക്ക പ്രതിനിധി ബഷീർ സഖാഫി ജനകീയ മുക്ക് മുഖ്യാതിഥിയായി . സമാപന സംഗമം സെക്ടർ എസ് എസ് എഫ് പ്രസിഡൻറ് മുഹമ്മദ് നരിക്കുനിയുടെ അധ്യക്ഷതയിൽ എസ് എസ് എ ഫ് പേരാമ്പ്ര ഡിവിഷൻ സെക്രട്ടറി സ്വാലിഹ് സഖാഫി കുട്ടോത്ത് ഉദ്ഘാടനം ചെയ്തു . എസ്എസ്എഫ് ഡിവിഷൻ സെക്രട്ടറി ഹസീബ് കൂരാച്ചുണ്ട് അനുമോദന പ്രഭാഷണം നടത്തി . ഒന്നാം സ്ഥാനം നേടിയ ടീമിനുള്ള ട്രോഫി കീഴ്പയൂർ മണപ്പുറം സിറാജുൽ ഹുദാ സ്ഥാപനങ്ങളുടെ ജനറൽ സിക്രട്ടറി അഹമ്മദ് സഖാഫിയും റണ്ണേഴ്സ് അപ്പ് ട്രോഫി മൊയ്തീൻ ഹാജിയും വിതരണം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയം നേടിയവർക്കുള്ള മെമെന്റോ മജീദ് മുസ്ലിയാർ, ടി.എം. .മൊയ്തീൻ , സ്വലാഹുദ്ദീൻ മേപ്പയൂർ, അബ്ദു റഹീം മാസ്റ്റർ കീപ്പയ്യൂർ , അരീക്കൽ അബ്ദുറഹീം സഖാഫി തുടങ്ങിയവർ വിതരണം ചെയ്തു .

എസ്എസ്എഫ് മേപ്പയൂർ സെക്ടർ ജനറൽസെക്രട്ടറി സുഹൈൽ മലപ്പാടി, സെക്ടർ നേതാക്കളായ മിറാഷ് കീപ്പയ്യൂർ, കെ.കെ. മുഹമ്മദ് വാഫി , ഹാരിദ് മേപ്പയൂർ സഫ്വാൻ പാവട്ട് കണ്ടി മുക്ക് തുടങ്ങിയവർ സംബന്ധിച്ചു .

Follow us on :

Tags:

More in Related News