Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Dec 2024 13:04 IST
Share News :
മലപ്പുറം : കുടുംബശ്രീ സൗജന്യ നൈപുണ്യ തൊഴില്‍ദാന പദ്ധതിയായ ഡി.ഡി.യു - ജി.കെ.വൈയുടെയും കേരള നോളേജ് ഇക്കോണമി മിഷന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ വാഴക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തൊഴില്‍മേള സംഘടിപ്പിച്ചു. അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് സ്വകാര്യമേഖലകളില്‍ വൈജ്ഞാനിക തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍മേള സംഘടിപ്പിച്ചത്. വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നൗഷാദ് എം. കെ തൊഴില്‍മേള ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അന്‍പതോളം കമ്പനികളുടെ സാന്നിധ്യം മേളയിലുണ്ടായിരുന്നു. പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി, ഡിപ്ലോമ, ബിടെക് തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള 395 യുവാക്കളാണ് തൊഴില്‍ മേളയില്‍ പങ്കെടുത്തത്. 120 പേര് ജോലിയോഗ്യത നേടി. വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീന സലീം, കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ നൗഫല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.