Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ ഗ്രന്ഥശാല പരിസ്ഥിതി ദിനം ആചരിച്ചു

06 Jun 2024 17:52 IST

Asharaf KP

Share News :

*

ഈ വർഷത്തെ പരിസ്ഥിതിദിന മുദ്രാവാക്യം

'നമ്മുടെ ഭൂമി നമ്മുടെ ഭാവി ' എന്നത് സമൂഹത്തിന് നല്കി പരിസ്ഥിതി സംര ക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വട്ടോളി ദേശീയ ഗ്രന്ഥശാല ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

വിബിൻസൺ.ഇ.കെ. ക്ലാസ്സെടുത്തു.

മനുഷ്യന്റെ ആപൽക്കരമായ പ്രവർത്തനങ്ങളെക്കുറിച്ചും അതിന്റെ ഭാഗമായി പ്രകൃതിയിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചും പ്രതി വിധികളെക്കുറിച്ചും വിബിൻസൺവിശദമാക്കി.

ഗ്രന്ഥശാല പ്രസിഡണ്ട് കെ.കുഞ്ഞിരാമൻ അദ്ധ്യക്ഷം വഹിച്ചു. ആനന്ദശീലൻ മാസ്റ്റർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

സെക്രടറി വി ഇ ചന്ദ്രൻ മാസ്റ്റർ സ്വാഗതവും വൈ.പ്രസിഡണ്ട് വിനീത നന്ദിയും പറഞ്ഞു.

പരിസ്ഥിതി ദിന പ്രവർത്തനത്തിന്റെ ഭാഗമായി വട്ടോളി ശിവക്ഷേത്ര കമ്മിറ്റിയുമായി സഹകരിച്ച് കാവ് സംരക്ഷിക്കാൻ യോഗം തീരുമാനിച്ചു.

Follow us on :

Tags:

More in Related News