Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവട്ട് മഹല്ലിൽ 'റബീഅ ' കാമ്പയിന് തുടക്കമായി.

15 Sep 2024 18:33 IST

Preyesh kumar

Share News :

മേപ്പയൂർ:"പ്രവാചകൻ പ്രകൃതവും പ്രഭാവവും" എന്ന "റബീഅ" കാമ്പയിന് ചാവട്ട് മഹല്ലിൽ തുടക്കമായി.

റ:അവ്വൽ 9ന് വെള്ളിയാഴ്ച ജുമുഅ നമസ്ക്കാര ശേഷം മഹല്ല് പ്രസിഡന്റ് പി കുഞ്ഞമ്മത് സമസ്ത പദാക ഉയർത്തി.തുടർന്ന് മഹല്ലിലെ സ്ത്രീകൾ ഇസ് ലാഹുൽ മുസ് ലിമീൻമദ്രസയും പരിസരവും,

പുരുഷന്മാർ ചാവട്ട് പള്ളിയും പരിസരവും ശുചീകരിക്കുകയും ചെയ്തു.ശനിയാഴ്ച സ്ത്രീകൾക്കുളള മയ്യിത്ത് പരിപാലന ക്ലാസ്സിന് തസ്‌ലീന ജൗഹരിയ്യ കിണാശ്ശേരിയും,

പുരുഷന്മാർക്കുള്ള മയ്യിത്ത് പരിപാലന ക്ലാസ്സിന് ശകീർ ഹൈതമി കീച്ചേരിയും നേതൃത്വം നൽകി.


മഹല്ല് ഖത്തീബ് വി.കെ. ഇസ്മായിൽ മന്നാനി മയ്യത്ത് പരിപാലന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.മഹല്ല് ട്രഷറർ പി. അബ്ദുള്ള അധ്യക്ഷനായി. പി .കുഞ്ഞമ്മത്,എം.കെ. അബ്ദുറഹിമാൻ മാസ്റ്റർ,കെ.കെ .മുനീർ മാസ്റ്റർ,ഫൈസൽ ചാവട്ട് എന്നിവർ സംസാരിച്ചു.



Follow us on :

Tags:

More in Related News