Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനുമോദന സദസ്സ്

10 Feb 2025 19:10 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: കേരള അഗ്നിരക്ഷാവകുപ്പിൽ സ്തുത്യർഹ സേവനത്തിനുള്ള ഈ വർഷത്തെ രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ പേരാമ്പ്ര നിലയത്തിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.സി. പ്രേമന് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ റിക്രിയേഷൻ ക്ലബ്ബിന്റെ അനുമോദനം. സ്റ്റേഷൻ ഓഫിസർ സി.പി. ഗിരീശന്റെ അധ്യക്ഷതയിൽ നിലയത്തിൽ വച്ച് നടന്ന അനുമോദന ചടങ്ങിൽ ജീവനക്കാർക്ക് വേണ്ടി അദ്ദേഹം പൊന്നാട അണിയിച്ച് ആദരിച്ചു. നിരവധി രക്ഷാപ്രവർത്തനങ്ങളിൽ ഈ ഉദ്യോഗസ്ഥന്റെ ശക്തമായ നേതൃത്വത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും തികച്ചും അർഹതയ്ക്കുള്ള അംഗീകാരമാണിതെന്നുംഅദ്ദേഹം പറഞ്ഞു. ഡിപ്പാർട്ട്മെന്റിലെ വിവിധ സംഘടന പ്രതിനിധികളായി എസ്. ബി.സജിത്ത്, കെ.കെ. ഗിരീശൻ, എന്നിവർ ഉപഹാരങ്ങൾ നൽകി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. പ്രദീപൻ,  കെ. ടി.റഫീഖ്, എൻ. ഗണേശൻ, കെ.ബൈജു, എം.ഹരീഷ്, ടി.വിജീഷ്, കെ. പി.വിപിൻ, വി.വിനീത്, എം.ജയേഷ്, അഭി ലജ്പത്ത് ലാൽ, എ. സി. അജീഷ് എന്നിവർ സംസാരിച്ചു. പി.സി. പ്രേമൻ മറുപടി പ്രസംഗം നടത്തി.  റിക്രിയേഷൻ ക്ലബ്ബ് ഭാരവാഹി എം.മനോജ് സ്വാഗതവും കെ. ശ്രീകാന്ത് നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News