Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Sep 2024 21:34 IST
Share News :
പാലേരി: മഞ്ഞപ്പിത്ത വ്യാപനം മൂലം അടച്ചിട്ട വടക്കുമ്പാട് സ്കൂൾ തുറന്നു പ്രവർത്തിച്ചതിൽ പ്രതിഷേധിച്ച് വടക്കുമ്പാട് സ്കൂളിലേക്ക് ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി.മഞ്ഞപ്പിത്ത വ്യാപനം മൂലം ശനിയാഴ്ച വടക്കുമ്പാട് സ്കൂളിൽ നടത്താനിരുന്ന പി എസ് സി പരീക്ഷ ഉൾപ്പടെ മാറ്റി വെച്ചിട്ടും കൊച്ചു കുട്ടികളുടെ ജീവനു വില കൽപ്പിക്കാത്ത സ്കൂൾ മാനേജ്‌മെൻ്റിൻ്റെയും ബന്ധപ്പെട്ട അധികാരികളുടെയും ധിക്കാരപരമായ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സർവ്വകക്ഷി യോഗം വിളിച്ചു ചേർത്ത് ആശങ്കയകറ്റിയതിന് ശേഷമേ സ്കൂൾ തുറന്നു പ്രവർത്തിക്കാവൂ എന്ന് സ്കൂൾ പ്രിൻസിപ്പലിനെ അറിയിച്ചു.
ശക്തമായ പ്രതിഷേധത്തെ തുടർന്ന് സ്കൂളിന് അവധി നൽകി. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് വി .പി .ഇബ്രാഹിം, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ഇ .ടി .സരീഷ്, സത്യൻ കല്ലൂർ,സന്തോഷ് കോശി, വിനോദൻ കല്ലൂർ,അരുൺ പെരുമന മണ്ഡലം വൈസ് പ്രസിഡൻ്റ് കെ .എം .ശങ്കരൻ,അഷറഫ് മാളിക്കണ്ടി, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഇ. എൻ. സുമിത്ത് ,മണ്ഡലം സെക്രട്ടറിമാരായ കെ. കെ .അസീസ്, സി.കെ.രജീഷ്, സി.എം.പ്രജീഷ് ,കെ .കെ .സുവർണ, വി .കെ .ഗീത,കൊള്ളി കുഞ്ഞമ്മദ്., ഒ .കെ. കരുണാകരൻ, ഇ .എം. വിജയൻ,പ്രമോദ് പാലേരി,സുരേഷ്, പ്രനീഷ് ഒറ്റക്കണ്ടം , ചന്ദ്രൻ പുറവൂർ, മനോജ് മാണിക്കംകണ്ടി, എ .കെ. സന്തോഷ്, ശ്രീനി കറുവാങ്കണ്ടി,കെ. വിനോദൻ, അന്ത്രു ഹാജി എന്നിവർ നേതൃത്വം നൽകി. സ്കൂൾ ഗേറ്റിനു മുന്നിൽ പേരാമ്പ്ര പോലീസ് മാർച്ച് തടഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.