Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് ദുരന്തം:സഹായഹസ്തവുമായി ഗുരുവായൂർ ചേമ്പർ ഓഫ് കോമേഴ്‌സ്

14 Aug 2024 20:16 IST

MUKUNDAN

Share News :

ഗുരുവായൂർ:ചേമ്പർ ഓഫ് കോമേഴ്സിന്റെ നേതൃത്വത്തിൽ വയനാട് ദുരന്തത്തിൽ പെട്ടവർക്ക് സഹായഹസ്തവുമായി ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് നിന്നും യാത്ര പുറപ്പെട്ട് വയനാട്ടിലെത്തി മേപ്പാടി സെൻ്റ് ജോസഫ് യുപി സ്കൂളിലെ ക്യാമ്പിലെത്തി വിതരണം ചെയ്തു.നൂറോളം കുടുംബങ്ങൾക്ക് ആവശ്യമായ വീട്ടുപകരണങ്ങളാണ് നൽകിയത്.ഓരോ കുടുംബത്തിനും നാലുവീതം സ്റ്റീൽ പ്ലേറ്റുകളും,ഗ്ലാസ്സുകളും,ബൗളുകളും കൈയ്യിൽ സ്പൂൺ ബക്കറ്റ് കപ്പ് അടക്കമുള്ള ഏകദേശം 1000 രൂപ വിലവരുന്ന വീട്ട് ഉപകരണങ്ങളാണ് നൽകിയത്.മേപ്പാടി ക്യാമ്പിൽ 280 പേരുണ്ട്(നൂറോളം കുടുംബങ്ങൾ).ഇവർ വീട്ടിലേക്ക് മടങ്ങുകയാണ്,ഇവർക്കാണ് നൽകിയത്.ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് പി.വി.മുഹമ്മദ് യാസീൻ,സെക്രട്ടറി അഡ്വ.രവി ചങ്കത്ത്,ട്രഷറർ ആർ.വി.റാഫി,പി.എം.അബ്ദുൾ റഷീദ്,പി.എസ്.സുനിൽകുമാർ എന്നിവർക്ക് പുറമെ ജി.എസ്.അജിത്ത്,ഒ.വി.രാജേഷ്,മുരളി അകമ്പടി,എം.വി.ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.കാലത്ത് ഹോട്ടൽ എലൈറ്റ് പരിസരത്ത് നിന്ന് തുടങ്ങിയ യാത്രക്ക് ഡോ.ഹരി നാരായണൻ,എ.കെ.ദിവാകരൻ എന്നിവർ യാത്രാമംഗളം നേർന്നു.







Follow us on :

More in Related News