Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2024 09:13 IST
Share News :
തിരൂരങ്ങാടി : ഡിസംബർ 3, 7 തിയ്യതികളിൽ തിരൂരങ്ങാടിയിൽ നടക്കുന്ന ഭിന്നശേഷി ദിനാചരണത്തിന്റെയും ഭിന്നശേഷി സ്നേഹ സംഗമത്തിന്റെയും പോസ്റ്റർ പ്രകാശനം തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി നിർവ്വഹിച്ചു. സിഗ്‌നേച്ചർ ഭിന്നശേഷി ശാക്തീകരണവേദിയുടെയും തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ്. യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്നതാണ് പരിപാടി. ഡിസംബർ 3 ന് ഭിന്നശേഷി ദിനത്തിൽ രാവിലെ 10 മണിക്ക് പത്മശ്രീ കെ.വി. റാബിയയുടെ വസതിയിൽ വെച്ച് നടക്കുന്ന പരിപാടി കെ.വി. റാബിയ ഉദ്ഘാടനം ചെയ്യും.
ഡിസംബർ 7 ന് തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കുന്ന ഭിന്നശേഷി സ്നേഹ സംഗമം മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. കെ.പി.എ മജീദ് എം.എൽഎ മുഖ്യാത്ഥിതിയാവും. ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷീബാ മുംതാസ് ക്ലാസെടുക്കും.
പോസ്റ്റർ പ്രകാശന ചടങ്ങിൽ അഷ്റഫ് കളത്തിങ്ങൽ പാറ, കൗൺസിലർ ഹബീബ ബഷീർ, അഷ്റഫ് മഹരിക്കൽ , മച്ചിങ്ങൽ സലാം ഹാജി, പി.എം.എ.ജലീൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.