Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Aug 2024 12:21 IST
Share News :
ചാലക്കുടി:
കേരള ഷോളയാർ ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തിൽ ഇന്ന് (ഓഗസ്റ്റ് 30) രാവിലെ 11ന് ഡാം തുറന്നു ഘട്ടം ഘട്ടമായി 50 ക്യുമെക്സ് ജലം പെരിങ്ങൽക്കുത്ത് റിസർവോയറിലേക്ക് ഒഴുക്കുന്നു. ഡാമിന്റെ ഒരു ഷട്ടർ 0.5 അടി തുറന്നാണ് വെള്ളമൊഴുക്കുക. ഈ ജലം ഏകദേശം മൂന്ന് മണിക്കൂർ കൊണ്ട് പെരിങ്ങൽക്കുത്ത് റീസർവോയറിൽ എത്തിച്ചേരും. ഈ ജലം താത്ക്കാലികമായി പെരിങ്ങൽക്കുത്ത് റിയർവോയറിൽ സംഭരിക്കാൻ ശേഷിയുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും പെരിങ്ങൽക്കുത്ത് റിസർവോയറിൽ ജലനിരപ്പ് ഉയരുന്നതിനാലും ഘട്ടംഘട്ടമായി പരമാവധി 300 ക്യുമെക്സ് അധികജലം തുറന്നു വിടേണ്ട സാഹചര്യമാണ്. അതിനാൽ ചാലക്കുടി പുഴയിൽ പരമാവധി 1.50 മീറ്റർ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഇപ്പോൾ കുറവായതിനാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.
കുട്ടികൾ ഉൾപ്പെടെ പൊതുജനങ്ങൾ പുഴയിൽ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. ചാലക്കുടിപ്പുഴയിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നടപടി സ്വീകരിക്കും. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണവും സുരക്ഷയും ഒരുക്കാൻ ചാലക്കുടി വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻകരുതൽ നിർദ്ദേശങ്ങൾ ഏവരും പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.