20 Aug 2024 20:04 IST
- MUKUNDAN
Share News :
ചാവക്കാട്:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ മണത്തല ശാഖ(നമ്പർ-1925)യിൽ ശ്രീനാരായണ ഗുരുദേവൻറെ 170-ാം ജയന്തി ആഘോഷിച്ചു.മണത്തല ശാഖ ഗുരുമന്ദിരത്തിൽ വെച്ച് നടന്ന പരിപാടിയിൽ ശാഖ പ്രസിഡന്റ് എ.എസ്.വിജയൻ പതാക ഉയർത്തി.ശാഖ സെക്രട്ടറി പി.സി.സുനിൽകുമാർ ചതയദിന സന്ദേശം നൽകി.പഞ്ചായത്ത് കമ്മിറ്റി മെമ്പർ അത്തിക്കോട്ട് മാധവൻ മുഖ്യ പ്രഭാഷണം നടത്തി.ഗുരുവായൂർ യൂണിയൻ വൈസ് പ്രസിഡന്റ് എം.എ.ചന്ദ്രൻ മുഖ്യാതിഥിയായി.ഗുരുപൂജ,ദീപം കൊളുത്തൽ,സമൂഹ പ്രാർത്ഥന,ദീപാരാധന,പ്രസാദം,ഭജൻ എന്നിവ ഭക്തി നിർഭരമായ അന്തീരക്ഷത്തിൽ നടന്നു.ശാഖ ഭാരവാഹികൾ,വനിതാ സംഘം ഭാരവാഹികൾ,യൂത്ത് മൂവ് മെന്റ് ഭാരവാഹികൾ,തുടങ്ങി നിരവധി ഗുരുഭക്ത ജനങ്ങളും പരിപാടിയിൽ സംബന്ധിച്ചു.മധുര വിതരണവും ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.