Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2024 20:13 IST
Share News :
കോഴിക്കോട് : NH66 ദേശീയപാത വികസനത്തിൻ്റെ ഭാഗമായി വേങ്ങേരി,മലാപ്പറമ്പ് ജംഗ്ഷനുകളിലെ JICA പ്രധാന ട്രാൻസ്മിഷൻ ലൈൻ റോഡിന്റെ വശങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുന്ന പ്രവർത്തിക്കായി 05/11/2024 ച്ചൊവ്വാഴ്ച്ച മുതൽ 08/11/2024 വെള്ളിയാഴ്ച്ച വരെ കേരള ജല അതോറിറ്റിയുടെ പെരുവണ്ണാമുഴി ജലശുദ്ധീകരണശാല ഷട്ട് ഡൗൺ ചെയ്യുന്നതാണ്. ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, തലക്കുളത്തൂർ, ചേളന്നൂർ, കക്കോടി, കുരുവട്ടൂർ, കുന്ദമംഗലം, പെരുവയൽ, പെരുമണ്ണ ഒളവണ്ണ, കടലുണ്ടി പഞ്ചായത്തുകളിലും, ഫറോക്ക് മുനിസിപ്പാലിറ്റിയിലും, കോഴിക്കോട് കോർപ്പറേഷനിലും ജല വിതരണം പൂർണ്ണമായി മുടങ്ങുന്നതിനാൽ മാന്യ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ PH ഡിവിഷൻ കോഴിക്കോട് അറിയിക്കുന്നു
Follow us on :
Tags:
More in Related News
Please select your location.