Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവജന നേതാവിന് കണ്ണീരോടെ വിട

29 Jan 2025 22:31 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി : മലപ്പുറം ജില്ലയിലെ രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിദ്ധ്യമായിരുന്ന ഹാരിസ് മാളിയേക്കലിന് (43) കണ്ണീരോടെ നാട് വിട നൽകി. ബി.കെ.എം.യു ജില്ലാ കമ്മിറ്റി അംഗം, എഐവൈഎഫ് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി അംഗം, സി.പി.ഐ കൊണ്ടോട്ടി ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സത്യൻ മൊകേരി, ജില്ലാ സെക്രട്ടറി കൃഷ്ണദാസ് , അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇരുമ്പൻ സൈതലവി, അഡ്വ. പി.പി.ബാലകൃഷണൻ, അഡ്വ.കെ.കെ അബ്ദുസമദ്, സി.പി. നിസാർ , കെ.പി. അസീസ് ബാവ തുടങ്ങിയവർ പ്രിയ സഖാവിന് ആദരമർപ്പിച്ചു.

പരേതനായ മാളിയേക്കൽ ഹംസയാണ് പിതാവ്. മാതാവ് :പാത്തുമ്മ. ഭാര്യ: ഹാജറ. മക്കൾ : ദിൽന, ദിൽഷ, അർഷാക്ക് .

സഹോദരങ്ങൾ: മുംതാസ്, ഹസീന, ആരിഫ, ജംഷീന , ഷാഫി.

വൻ ജനാവലിയോടെ ഭൗതികദേഹം കിഴിശ്ശേരി ചക്കുംകുളം ജുമാമസ്ജിദിൽ ഖബറടക്കി. വൈകീട്ട് കൊണ്ടോട്ടിയിൽ സംഘടിപ്പിച്ച അനുശോചന സദസ്സിന് മണ്ഡലം സെക്രട്ടറി ഇ.കുട്ടൻ, ലോക്കൽ സെക്രട്ടറി മുന്നാസ് പാറക്കൽ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News