Tue May 20, 2025 3:43 AM 1ST
Location
Sign In
23 Dec 2024 19:25 IST
Share News :
വള്ളിക്കുന്ന്: അമ്പതിനായിരത്തിലധികം ജനങ്ങൾ അധിവസിക്കുന്ന വള്ളിക്കുന്ന് പഞ്ചായത്തിനെ വിഭജിച്ച് അരിയല്ലൂർ പഞ്ചായത്ത് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ വള്ളിക്കുന്ന് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ നടത്തി. അരിയല്ലൂർ മണ്ഡലം പ്രസിഡണ്ട് കോശി പി തോമസ് സ്വാഗതം പറഞ്ഞ ധർണ സമരത്തിൽ വള്ളിക്കുന്ന് മണ്ഡലം പ്രസിഡണ്ട് ഉണ്ണി മൊയ്തു അദ്ധ്യക്ഷനായിരുന്നു. ധർണ വള്ളിക്കുന്ന് മണ്ഡലം യു ഡി എഫ് കൺവീനർ എ കെ അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു. 2014ൽ സർവ്വകക്ഷി യോഗം ഐക്യകണ്ഠേന അംഗീകരിക്കുകയും ഉമ്മൻ ചാണ്ടി സർക്കാരും ബഹു ഹൈകോടതി അംഗീകരിക്കുകയും ചെയ്ത തീരുമാനത്തെ ഇപ്പോഴത്തെ എൽ ഡി എഫ് പഞ്ചായത്ത് ഭരണസമിതി എതിർക്കുകയും ചെയ്യുന്നത് ജനക്ഷേമ വികസനത്തിന് ഇടതുപക്ഷം എതിരാണെന്ന് തുറന്നു കാണിക്കുന്നതിൻ്റെ ദൃഷ്ടാന്തമാണെന്ന് അദ്ദേഹം പറഞ്ഞു. അഹമ്മദ് കുട്ടി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വിഭജിക്കാതെ അശാസ്ത്രീയ വാർഡ് വിഭജനം നടത്തി ജനത്തെ വഞ്ചിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വീരേന്ദ്രകുമാർ, ഇ ദാസൻ, കൃഷ്ണകുമാർ ത റോൽ എന്നിവർ ധർണയെ അഭിവാദ്യം ചെയ്തു. സി സുരേഷ് നന്ദി പറഞ്ഞു. തുടർന്ന് നേതാക്കന്മാർ പഞ്ചായത്ത് സെക്രട്ടറിക്ക് ഇതു സംബന്ധമായ നിവേദനം സമർപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.