Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ല സ്പോർട്ട്സ് കൗൺസിലിൽ വോളിബോൾ കോച്ചിനെ നിയമിയ്ക്കണം.

07 Jan 2026 20:03 IST

PALLIKKARA

Share News :

   മലപ്പുറം ജില്ല സ്പോർട്ട്സ് കൗൺസിലിൽ വോളിബോൾ കോച്ചിനെ നിയമിച്ച് ഗ്രാമീണ വോളിബോൾ ക്ലബ്ബുകൾക്ക് അവരുടെ സേവനം ലഭ്യമാക്കണമെന്ന് അപ്പോളോ വള്ളിക്കുന്നിൻ്റെ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. മുൻകാലങ്ങളിൽ നിർത്തൽ ചെയ്ത റൂറൽ കോച്ചിംഗ് സെൻ്ററുകളും സമ്മർ കോച്ചിംഗ് ക്യാമ്പുകളും പുനരാരംഭിയ്ക്കണമെന്നും പൊതുയോഗം സ്പോർട്ട്സ് കൗൺസിലിനോട് ആവശ്യപ്പെട്ടു. ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളായി ബാബു പാലാട്ട് (പ്രസിഡണ്ട്) പി. പവിത്രൻ (വൈസ് പ്രസിഡണ്ട്) പ്രമോദ് പുളിയശ്ശേരി (സെക്രട്ടറി) രാഹുൽ പി (ജോയൻ്റ് സെക്രട്ടറി) ഗിരീഷ് മേലയിൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Follow us on :

More in Related News