Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അംബേദ്കര്‍ ഗ്രാമം പദ്ധതി:ഒറ്റതെങ്ങ് നഗറില്‍ 1 കോടി രൂപയുടെ നവീകരണ പദ്ധതിക്ക് തുടക്കമായി

26 Jul 2024 19:27 IST

MUKUNDAN

Share News :

ചാവക്കാട്:ഗുരുവായൂര്‍ എംഎല്‍എയുടെ ശുപാര്‍ശ പ്രകാരം ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തിലെ 1-ാം വാര്‍ഡിലെ ഒറ്റതെങ്ങ് നഗറില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി.ഒറ്റതെങ്ങ് നഗറില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ.അക്ബര്‍ നിര്‍മ്മാണോദ്ഘാടനം ചെയ്തു.പദ്ധതിയുടെ ഭാഗമായി 37 പട്ടികജാതി വിഭാഗക്കാരുടെ വീടുകള്‍ നവീകരിക്കും.കൂടാതെ സ്ഥലത്തെ റോഡ് റീടാറിംഗ്,കാനകളുടെ നിര്‍മ്മാണം,കാനകളുടെ അറ്റകുറ്റപണി എന്നിവയും,എല്ലാ വീടുകളിലും മാലിന്യ നിര്‍മ്മാര്‍ജ്ജന സൗകര്യം ഒരുക്കും.സംസ്ഥാന നിര്‍മ്മിതി കേന്ദ്രക്കാണ് നിര്‍വ്വഹണ ചുമതല.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിജിത സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി.രവീന്ദ്രന്‍ സ്വാഗതം ആശംസിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷൈനി ഷാജി,സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇ.ടി.ഫിലോമിന,വാര്‍ഡ് മെമ്പര്‍ ഹസീന അന്‍വര്‍,പട്ടികജാതി വികസന ഓഫീസര്‍ നൈന ബേബി,നിര്‍മ്മിതി കേന്ദ്ര ഓവര്‍സിയര്‍ നവനീത തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുത്തു.


Follow us on :

More in Related News