Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മത സൗഹാർദ്ദത്തിന് പേരുകേട്ട ചരിത്രപ്രസിദ്ധമായ പുന്ന ദേശവിളക്ക് ഞായറാഴ്ച്ച ആഘോഷിക്കും

22 Nov 2024 19:17 IST

MUKUNDAN

Share News :

ചാവക്കാട്:നാല്പത്തി രണ്ട് വർഷം എല്ലാ മതവിഭാഗങ്ങളും ഒരുമിച്ച് അയ്യപ്പൻ വിളക്ക് നടത്തിയ ചരിത്രമാണ് പുന്ന ദേശവാസികൾക്ക് പറയാനുള്ളത്.ക്ഷേത്രമില്ലാതിരുന്ന പുന്ന പ്രദേശത്ത് പാടം കൊയ്ത്ത് കഴിഞ്ഞതിന് ശേഷം കുട്ടുക്കയുടെയും,ഔസേപ്പേട്ടൻ്റെയുമൊക്കെ നേതൃത്വത്തിൽ അന്ന് നാട്ടുകാർ ഒത്തുകൂടി അയ്യപ്പൻ വിളക്ക് നടത്തിയ സ്ഥലത്താണ് ഇന്ന് പുന്ന ശ്രീഅയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ശീധർമ്മശാസ്ത ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.മമ്മിയൂർ ദേവസ്വം മുൻ ചെയർമാൻ മോഹൻദാസ് ചേലനാട്ട് രക്ഷാധികാരിയും,എം.ബി.സുധീർ പ്രസിഡന്റും,വി.പ്രേംകുമാർ ജനറൽ സെക്രട്ടറിയും,സി.കെ.ബാലകൃഷ്ണൻ ട്രഷററുമായി പതിനൊന്ന് അംഗ കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്.ക്ഷേത്രത്തിൻ്റെ വനിതാ വിഭാഗം മാളികപ്പുറത്തമ്മ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അയ്യപ്പൻ വിളക്ക് നടത്തുന്നത്.ലതിക രവിറാo പ്രസിഡന്റും,ബിന്ദു പ്രേംകുമാർ സെക്രട്ടറിയും,സി.കെ.ഓമന ട്രഷററുമാണ്.ക്ഷേത്രത്തിൽ മണ്ഡല മാസം നാല്പത്തി ഒന്ന് ദിവസവും വൈകീട്ട് അന്നദാനം തയ്യാറാക്കുന്നത് മാളികപ്പുറത്തമ്മ കമ്മറ്റിയുടെ നേതൃത്വത്തിലാണ്.സംസ്ഥാന അയ്യപ്പൻ വിളക്ക് പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മണത്തല ജനാർദ്ദനൻ സ്വാമിയുടെ തത്വമസി വിളക്ക് സംഘമാണ് ഞായറാഴ്ച്ച പുന്നയിൽ അയ്യപ്പൻ വിളക്ക് നടത്തുന്നത്.കാലത്തും,ഉച്ചയ്ക്കും,വൈകീട്ടും അന്നദാനമുണ്ട്.പേരകം ശിവക്ഷേത്രത്തിൽ നിന്നും വൈകീട്ട് പഞ്ചവാദ്യം,താലം എന്നിവയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ് രാത്രി ഒൻപതുമണിയോടെ ക്ഷേത്രത്തിൽ എത്തിചേരും.പന്തലിൽ പാട്ട്.പാൽ കിണ്ടി എഴുന്നള്ളിപ്പ്,കനലാട്ടം,തിരി ഉഴിച്ചൽ,വെട്ടുംതട എന്നിവയുമുണ്ടാകും.പി.യതീന്ദ്രദാസ്,ഇ.വി.ശശി,വി.എ.സിദ്ധാർത്ഥൻ,പി.സി.വേലായുധൻ,എം.ടി.ബാബു,എം.എസ്.ഷിജു,എം.ടി.ഗിരീഷ് എന്നിവർ നേതൃത്വം നൽകും.


Follow us on :

More in Related News