Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Apr 2025 20:55 IST
Share News :
ഗുരുവായൂർ:ക്ഷേത്ര ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിനശിച്ചു.ഇന്ന് ഉച്ചക്ക് ക്ഷേത്രനട അടച്ച ശേഷം രണ്ടരയോടെയാണ് സംഭവം.ശ്രീകോവിലിന്റെ തൊട്ട് അടുത്തുള്ള ഏറ്റവും വലിയ ഭണ്ഡാരത്തിലെ നോട്ടുകളാണ് കത്തി നശിച്ചത്.ഭണ്ഡാരത്തിന് മുകളിൽ വെൽഡിങ്ങ് ജോലികൾ നടത്തുന്നതിനിടെ ഭണ്ഡാരത്തിന്റെ സൈഡിൽ പണം നിക്ഷേപിക്കുന്ന വിടവിൽ കൂടി തീപ്പൊരി അകത്തേക്ക് കടന്ന് നോട്ടുകൾ കത്തി ചാമ്പലാകുകയായിരുന്നു.നോട്ടുകൾക്ക് തീപിടിച്ച് കത്തിയ ശേഷം പണം നിക്ഷേപിക്കുന്ന വിടവിൽ കൂടി തീ നാമ്പുകൾ പുറത്തേക്ക് വന്നപ്പോഴാണ് ക്ഷേത്രം ജീവനക്കാർ സംഭവം അറിയുന്നത്.ജീവനക്കാർ ബക്കറ്റിൽ നിരവധി വെള്ളം എടുത്ത് ഒഴിച്ചാണ് തീ കെടുത്തിയത്.ഉത്സവത്തിന് മുൻപാണ് തീ കത്തിയ ഭണ്ഡാരം അവസാനം തുറന്ന് എണ്ണിയത്.
Follow us on :
Tags:
More in Related News
Please select your location.