Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിസ്ഥിതി ദിനത്തോടാനുബന്ധിച്ച് വിപുലമായ പരിപാടികളോടെ ഇ എം ഇ എ സോഷ്യൽ സയൻസ് ക്ലബ്

05 Jun 2025 09:01 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൊണ്ടോട്ടി ഇ എം ഇ എ ഹയർസെക്കണ്ടറി സ്‌കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തൈനടൽ ഉദ്ഘാടനം ഹെഡ്മാസ്റ്റർ പിടി ഇസ്മായിൽ മാസ്റ്റർ നിർവഹിച്ചു. കൺവീനർ ബഷീർ തൊട്ടിയൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ബോധവൽക്കരണം, കൃഷി പ്രവർത്തന ഉത്ഘാടനം, വിദ്യാർത്ഥികൾക്ക് പരിസ്ഥിതി കവിത രചന മത്സരം, സുസ്ഥിര വികസനം എന്ന വിഷയത്തിൽ പ്രബന്ധ രചന മത്സരം എന്നിവയും സംഘടിപ്പിക്കും. സ്റ്റാഫ് സെക്രട്ടറി പിഎ ഷമീർ, എം അനസ്, എം ശുഹൈബ, കെ ജുമാന,ഷംലി, കെ എം ഇസ്മായിൽ, കെ ടി കദീജ, ജാബിർ അൻസാരി, പികെ ഷാഹിന എന്നിവർ സംസാരിച്ചു.

Follow us on :

More in Related News