Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേന്ദമംഗല്ലൂർ പുന്നക്കണ്ടി കുടുംബ സംഗമം ചൊവ്വാഴ്ച്ച

16 Jun 2024 19:08 IST

UNNICHEKKU .M

Share News :


മുക്കം: ചേന്ദമംഗല്ലൂരിലെ പഴയകാല കുടുംബമായ പുന്നക്കണ്ടി കുടുംബസംഗം ഈ മാസം 18 ന് (ചൊവ്വാഴ്ച്ച) രാവിലെ 10 മണിക്ക് വിവിധ പരിപാടികളോടെ പുൽപ്പറമ്പ് എൻ.സി.ഓഡിറ്റോറിയത്തിൽ നടക്കും. പരിചയപ്പെടൽ,കുടുംബത്തിലെതലമുതിർന്നവരെ ആദരിക്കൽ, ഉപഹാര സമർപ്പണം, സമ്മാനദാനം, കൾച്ചറൽ പ്രോഗ്രാം തുടങ്ങി പരിപാടികൾ നടക്കും. മാധ്യമം മീഡി വൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.കുടുoബ സമിതി പ്രസിഡണ്ട് അബ്ദുൽ അഹദ് അധ്യക്ഷത വഹിക്കും. ഫാറൂഖ് ട്രൈയിനിംങ്ങ് കോളേജ് അസിസ്റ്റൻറ് പ്രൊഫ.ഡോ. ജൗഹർ മുനവ്വിർ സ്റ്റഡി ക്ലാസ്സ് നടത്തും. ചേന്ദമംഗല്ലൂർ മഹല്ല് പ്രസിഡണ്ട് കെ.ടി.മുഹമ്മദ് അബ്ദുറഹിമാൻ, മുക്കം നഗരസഭ കൗൺസിലർ എ.അബ്ദുൽ ഗഫൂർ, ജനറൽ കൺവീനർ പി.ടി.അബൂബക്കർ, സെക്രട്ടറി ടി.കെ.അബുലൈസ് എന്നിവർ സംസാരിക്കും.

ചിത്രം: പുന്നക്കണ്ടി കുടുംബത്തിൻ്റെ തറവാട് വീട്.

Follow us on :

More in Related News