Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2024 13:28 IST
Share News :
കോഴിക്കോട് : വിദ്യാഭ്യാസ മേഖലയിലെ കോഴിക്കോട് ജില്ലയോടുള്ള അവഗണനക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പ്ലസ് വൺ, ഡിഗ്രി, മറ്റു കോഴ്സുകൾക്ക് കോഴിക്കോട് ജില്ലയിൽ നേരിടുന്ന പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം തലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ, എംഎൽഎമാർക്ക് നിവേദനങ്ങൾ, പഞ്ചായത്ത് തലങ്ങളിൽ തെരുവ് ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിക്കും. ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ കെ ജലീൽ സഖാഫി, വാഹിദ് ചെറുവറ്റ, ജനറൽ സെക്രട്ടറിമാരായ എൻ കെ റഷീദ് ഉമരി , എ.പി നാസർ, സെക്രട്ടറിമാരായ പി ടി അഹമ്മദ്, കെ പി ഗോപി, കെ ഷമീർ, റഹ്മത്ത് നെല്ലൂളി , ട്രഷറർ പി കെ അബ്ദുൽ അസീസ് മാസ്റ്റർ, ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.ടി അബ്ദുൽ ഖയ്യൂം , കെ.കെ നാസർ മാസ്റ്റർ, ശറഫുദ്ദീൻ വടകര, ജില്ല പ്രവർത്തക സമിതി അംഗങ്ങളായ അഡ്വ ഇ.കെ മുഹമ്മദലി, എംഅഹമ്മദ് മാസ്റ്റർ, ജുഗൽ പ്രകാശ്, കെ.കെ ഫൗസിയ , എഞ്ചിനിയർ എം.എ സലീം, സലീം കാരാടി , പി.വി ജോർജ്, ബാലൻ നടുവണ്ണൂർ, ടി പി മുഹമ്മദ്, ഷംസീർ ചോമ്പാല, ജി. സരിത എന്നിവർ സംസാരിച്ചു. ഷാനവാസ് മാത്തോട്ടം (ബേപ്പൂർ), പി.വി മുഹമ്മദ് ഷിജി (സൗത്ത്), റസാഖ് ചാക്യേരി (നോർത്ത്), പി.കെ അൻവർ (എലത്തൂർ), ഹനീഫ പി (കുന്ദമംഗലം), സി.ടി അഷ്റഫ് (തിരുവമ്പാടി) , ടി പി യൂസുഫ് (കൊടുവള്ളി) എൻ.വി നവാസ് (ബാലുശേരി) ഹമീദ് എടവരാട് (പേരാമ്പ്ര), ഫിറോസ് (കൊയിലാണ്ടി), കെ.പി സാദിഖ് (കുറ്റ്യാടി), ജെ.പി അബൂബക്കർ മാസ്റ്റർ (നാദാപുരം) , കെ.കെ ബഷീർ (വടകര) എന്നിവർ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് ചർച്ചകളിൽ പങ്കെടുത്തു
Follow us on :
More in Related News
Please select your location.