Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Feb 2026 21:21 IST
Share News :
വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2026 -27 വർഷത്തെ ജനകീയാസൂത്രണപദ്ധതിയുമായി ബന്ധപ്പെട്ട വികസനസെമിനാർ നടന്നു. വർക്കിങ് ഗ്രൂപ്പിൽ നിന്നും ഗ്രാമസഭയിൽ നിന്നും വന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് തയ്യാർ ചെയ്ത കരട് പ്രൊജക്റ്റ് അവതരിപ്പിച്ചാണ് വികസനസെമിനാർ നടന്നത്. ആനങ്ങാടി ഡാസിയിൽ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ മുന്നിയൂർ ഉദ്‌ഘാടനം ചെയ്തു. മറ്റു പദ്ധതികൾക്കൊപ്പം സമഗ്ര ടുറിസം ,വിദ്യാഭ്യാസമേഖലയിൽ പുതിയ പ്രൊജക്റ്റ് ,തെരുവ് നായ്ക്കളെ നിയന്ത്രിക്കാനുള്ള ഷെൽട്ടറുകൾ തുടങ്ങിയ നൂതന പരിപാടികൾ രൂപകല്പനചെയ്യുന്നതായി അധ്യക്ഷത വഹിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇർഷാദ് അരിയല്ലൂർ പാഞ്ഞു. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷണ്മുഖൻ.കെ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ.ബഷീർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുനീറ അഫ്സൽ ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ ആഷിഫ് മഷ്ഹൂദ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈദടീച്ചർ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ഫാത്തിമ.പി.വി,പുഷ്പ്പ മൂനിച്ചിറയിൽ, ബ്ലോക്ക് മെമ്പർമാരായ സുലൈഖ പൈനാട്ട് ,ആയിഷിമ്മു,വിനയൻ മാസ്റ്റർ, വാർഡ് മെമ്പർമാരായ കെ.വി.അജയ്‌ലാൽ,ടി.കെ വാസു ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിനിത.ആർ.എച്ച്, എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.