Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Dec 2024 19:49 IST
Share News :
മേപ്പയ്യൂർ: ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ മേപ്പയ്യൂർ എൻ എസ് എസ് വളണ്ടിയർമാർ സപ്തദിന ക്യാമ്പിന് വേദിയായ കൽപ്പത്തൂർ ജി എൽ പി സ്കൂളിന് സ്റ്റേഹ സമ്മാനമായി ഛായാചിത്രങ്ങൾ നൽകി.സ്കൂൾ ഹാളിലെ ചുവരിൽ പതിക്കുന്നതിനായി കേരളത്തിലെ വളരെ പ്രശസ്തരായ എഴുത്തുകാരുടെ ഛായാചിത്രങ്ങളും മഹാത്മാ ഗാന്ധിയുടെ ഛായാചിത്രവുമാണ്
സഹവാസ ക്യാമ്പായ "ചെമ്പരത്തി - 24" ന്റെ ഓർമയ്ക്കായി നൽകിയത്. സ്കൂളിൽ വെച്ച് നടന്ന സഹവാസ ക്യാമ്പ് സമാപന സമ്മേളനത്തിലാണ് ഛായാചിത്രങ്ങൾ കൈമാറിയത്.
നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രഭാശങ്കർ അധ്യക്ഷത വഹിച്ചു. ജി.വിഎച്ച്.എസ്.എസ് പ്രിൻസിപ്പൽ എം. സക്കീർ ജിഎൽ.പി സ്കൂളിനുള്ള ഉപഹാരങ്ങൾ സമർപ്പിച്ചു. പി.രാമചന്ദ്രൻ സ്വാഗതം പറഞ്ഞ യോഗത്തിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി.എം.ഷാജു ,സ്കൂൾ ഹെഡ് മാസ്റ്റർകെ.എം.മുഹമ്മദ് എന്നിവർ സംസാരിച്ചു. എൻ എസ് എസ് വളണ്ടിയർ അക്ഷൈത എസ്.ബി നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.