Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൂച്ച പുലി കുഞ്ഞുങ്ങളെ അമ്മ സുരക്ഷിത സ്ഥാന തേക്ക് മാറ്റി

23 Oct 2024 21:10 IST

PEERMADE NEWS

Share News :



പീരുമേട് :ചെങ്കര മുങ്കലാർ തേയില തോട്ടത്തിൽ കണ്ടെത്തിയ പൂച്ച പുലികുഞുങ്ങളെ അമ്മ പൂച്ച പുലി സുരക്ഷിത സ്ഥാന തേക്ക് മാറ്റി.ചൊവാഴ്ച രാവിലെ

ചെങ്കര ചുറ്റുമല പാലത്തിന് സമീപമുള്ള 21 -ാം ഡിവിഷനിലാണ് തേയില നുള്ളാൻ പോയ അന്യ സംസ്ഥാന തൊഴിലാളികൾ പൂച്ച പുലി കുഞ്ഞുങ്ങളെ കണ്ടത്. ഒരു ദിവസം മാത്രം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്

. പുലി കുഞ്ഞുങ്ങളെ കണ്ടെന്ന വാർത്ത പരന്നത് പ്രദേശത്ത് ഭീതി പരത്തി.തുടർന്ന് കുമളിയിലെ വനപാലകർ എത്തി പൂച്ച പുലിയാണന്ന് സ്ഥിരികരിച്ചതോടെ ആശങ്ക ഒഴിഞ്ഞത്. കൂടാതെ വനപാലകർനിരീക്ഷണം ഏർപ്പെടുത്തി. തുടർന്ന് ചൊവ്വാഴ്ച രാത്രിയിൽ തള്ളയെത്തി കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.


Follow us on :

More in Related News