Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗസയിൽ ഇസ്രായേൽ കൂട്ട കുരുതി എസ്ഡി ഡി പി.ഐ പ്രതിഷേധിക്കു.

20 Mar 2025 22:44 IST

UNNICHEKKU .M

Share News :



 കുറ്റിക്കാട്ടൂർ (കോഴിക്കോട്) : ഗസയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ എസ്ഡിപിഐ കുന്നമംഗലം നിയോജകമണ്ഡലം കമ്മിറ്റിക്ക് കീഴിൽ പ്രതിഷേധ പ്രകടനം നടത്തി. പിഞ്ചുകുട്ടികളെ പോലും ലക്ഷ്യം വെച്ച് ബോംബ് വർഷിക്കുന്ന ഇസ്രായേൽ ക്രൂരതക്കെതിരെ എസ്ഡിപിഐ കുന്നമംഗലം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനത്തിൽ പ്രതിഷേധം അലയടിച്ചു. കുറ്റിക്കാട്ടൂർ വാഗൺ മാർട്ട് പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കുറ്റിക്കാട്ടൂർ അങ്ങാടിയിലെ യത്തീംഖാന പരിസരത്ത് സമാപിച്ചു. പ്രതിഷേധ പ്രകടനത്തിന് നിയോജകമണ്ഡലം പ്രസിഡന്റ് ഹനീഫ പാലാഴി, സെക്രട്ടറി അഷ്റഫ് കുട്ടി മോൻ, റഷീദ് പി പി, സബൂറ, ഹുസൈൻ ഇരിങ്ങല്ലൂർ, സീനത്ത് കുറ്റിക്കാട്ടൂർ, ഷർജിന മാവൂർ ഫിറോസ് എം സി തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News