Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Mar 2025 08:07 IST
Share News :
കോഴിക്കോട് : എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ. പൊതുപരീക്ഷകൾ ഇന്ന് തുടങ്ങും.
ആകെ 4,27,021 വിദ്യാർഥികൾ എസ്.എസ്.എൽ. സി. പരീക്ഷയെഴുതും. ആൺകുട്ടികളാണ് കൂടുതൽ-2,17,696 പേർ. പെൺകുട്ടികൾ-2,09,325 പേർ. 26-ന് അവസാനിക്കും.
ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷങ്ങളിലായി മൊത്തം 11,74,409 കുട്ടികൾ പരീക്ഷയെഴുതും. മൂല്യനിർണയം ഏപ്രിൽ മൂന്നിന് തുടങ്ങും.
ഇന്ന് തുടങ്ങുന്ന എസ്.എസ്.എൽ.സി. പരീക്ഷയെഴുതാൻ ജില്ലയിൽനിന്ന് ഇത്തവണ 43,004 കുട്ടികൾ. മൂന്നു വിദ്യാഭ്യാസജില്ലകളിലായി 204 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. 43,897 റെഗുലർ വിദ്യാർഥികളും പ്രൈവറ്റായി രജിസ്റ്റർചെയ്ത ഏഴു വിദ്യാർഥികളുമാണ് പരീക്ഷയെഴുതുന്നത്.
ഏറ്റവും കൂടുതൽ പരീക്ഷാകേന്ദ്രങ്ങ ളുള്ളത് താമരശ്ശേരി വിദ്യാഭ്യാസജില്ല യിലാണ്. ഇവിടെ 72 കേന്ദ്രങ്ങളിലായി 15,194 കുട്ടികൾ പരീക്ഷയെഴുതും. ഏറ്റവുംകുറവ് പരീക്ഷാകേന്ദ്രങ്ങളുള്ള വടകര വിദ്യാഭ്യാസജില്ലയിലാണ് കൂടുതൽ കുട്ടികൾ പരീക്ഷയ്ക്കിരിക്കുന്നത്. 64 കേ ന്ദ്രങ്ങളിലായി ഇവിടെ 16,022 വിദ്യാർഥി കളാണ് പരീക്ഷയെഴുതുക. കോഴിക്കോട്ട് 70 കേന്ദ്രങ്ങളിലായി 12,688 കുട്ടികൾ പരീക്ഷയെഴുതും.
ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തുന്നത്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂളാണ് -1067 പേർ. ഏറ്റവും കുറച്ച് വിദ്യാർഥികൾക്ക് പരീക്ഷയെഴുതുന്നത് കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ പറയഞ്ചേരി ഗവ. ഹൈസ്കൂളിലാണ് ആറുപേർ. ഭിന്നശേ ഷിവിഭാഗത്തിൽ ആയിരത്തി അഞ്ഞൂറി ലധികം കുട്ടികൾക്ക് ബോർഡ് സർട്ടിഫി ക്കറ്റ് ലഭ്യമായതിനാൽ ആനുകൂല്യങ്ങൾ ക്ക് അർഹതയുണ്ട്.
പരീക്ഷാനടത്തിപ്പിനുള്ള ചീഫ്, ഡെപ്യൂട്ടി ചീഫ്, ഇൻവിജിലേറ്റർ തുടങ്ങിയവരുടെ നിയമനം പൂർത്തിയായിട്ടുണ്ട്. 3000 അധ്യാപകരാണ് ജില്ലയിൽ പരീ ക്ഷാഡ്യൂട്ടിക്കുള്ളത്. ചോദ്യക്കടലാസു കൾ പരീക്ഷാദിവസങ്ങളിൽ സെൻ്ററുകളിൽ എത്തിക്കാൻ പ്രത്യേകസംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
നിരീക്ഷണ ത്തിനായി വകുപ്പുതലത്തിലും പൊതുവിദ്യാഭ്യാസ ഡയറകർതലത്തിലും വിദ്യാഭ്യാസ ഉപഡയറകർതലത്തിലും സ്ക്വാഡുകൾ രൂപവത്കരിച്ചിട്ടുണ്ട്.
ജില്ലയിൽ പ്ലസ്‌ടു പരീക്ഷ എഴുതുന്നത് 46,911 വിദ്യാർഥികൾ. 175 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.
42,499 കുട്ടികൾ റെഗുലർ വിഭാഗത്തിലും 4314 പേർ ഓപ്പൺവിഭാഗത്തിലും പരീക്ഷയ്ക്കിരിക്കും. 43,821 കുട്ടികളാണ് പ്ലസ് വൺ പരീക്ഷ എഴുതുന്നത്.
39,707 പേർ റെഗുലർ വിഭാഗത്തിലും 4114 പേർ ഓപ്പൺ വിഭാഗത്തിലും
പരീക്ഷയെഴുതും. 34,780 പേരാണ് ഇം പ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചിരി ക്കുന്നത്. ഇതിൽ 31,549 റെഗുലർ വി ദ്യാർഥികളും 3145 പേർ ഓപ്പൺ സ്കൂൾ വിദ്യാർഥികളുമാണ്. 3101 അധ്യാപക രെയാണ് പരീക്ഷാഡ്യൂട്ടിക്കായി യോഗിച്ചിട്ടുള്ളത്. ഇതിനുപുറമേ തികയാത്തിടത്തേക്ക് 1232 ഹൈസ്കൂൾ, യു.പി., എൽ.പി. അധ്യാപകരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
Follow us on :
More in Related News
Please select your location.