Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Feb 2025 07:42 IST
Share News :
കാഴ്ച വിസ്മയമൊരുക്കി ഉത്രാളിക്കാവ് പൂരം അഖിലേന്ത്യ എക്സിബിഷൻ. ഫെബ്രുവരി 14 മുതൽ 28 വരെ ഓട്ടുപാറ വാഴാനി റോഡിൽ പ്രത്യേകം സജ്ജമാക്കിയ എക്സിബിഷൻ ഗ്രൗണ്ടിൽ നടക്കുന്ന അഖിലേന്ത്യ എക്സിബിഷന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ ഡോക്ടർ ആർ ബിന്ദു നിർവഹിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസും, ഒട്ടക സവാരിയും, പെറ്റ് ഷോയും, മലബാർ ഫുഡ് ഫെസ്റ്റു ,ഉൾപ്പെടെ ഒട്ടേറെ പുതുമകളുമായാണ് ഇത്തവണ എക്സിബിഷൻ ഒരുങ്ങുന്നതെന്ന് വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .
ഉത്രാളിക്കാവ് പൂരത്തിന് മുന്നോടിയായി വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ ഒരുക്കുന്ന ഉത്രാളിക്കാവ് പൂരം പത്തൊമ്പതാമത് അഖിലേന്ത്യ എക്സിബിഷനിൽ കൊമേഴ്സ്യൽ സ്റ്റാളുകളും, അമ്യൂസ്മെന്റ് റൈഡുകളും, തുറന്ന പക്ഷിശാലയും, പെറ്റ് ഷോയും, സിനിമ ടിവി താരങ്ങൾ അണിനിരക്കുന്ന കലാപരിപാടികൾ ഉൾപ്പെടെ പുതുമയുള്ളതും വൈവിധ്യങ്ങളുമായ പരിപാടികളുമായാണ് ഇത്തവണ എക്സിബിഷൻ എത്തുന്നത്.ഫെബ്രുവരി 14ന് വൈകീട്ട് 5ന് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം നിർവഹിക്കും. . വടക്കാഞ്ചേരി എംഎൽഎ സേവിയർ ചിറ്റിലപ്പള്ളി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആലത്തൂർ എം പി കെ രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. കുന്നംകുളം എംഎൽഎ എസി മൊയ്തീൻ തൃശ്ശൂർ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.
ഉത്രാളിക്കാവ് പൂരം അഖിലേന്ത്യ എക്സിബിഷൻ ജനറൽ കൺവീനർ അജിത്ത് മല്ലയ,
എക്സിബിഷൻ ജനറൽ സെക്രട്ടറി എ കെ സതീഷ് കുമാർ,
വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർപേഴ്സൺ ഷീലാ മോഹൻ , സ്ഥിരം സമിതി അധ്യക്ഷരായ പി ആർ അരവിന്ദാക്ഷൻ, സ്വപ്ന ശശി, എ.എം ജമീലാബി ടീച്ചർ, നഗരസഭാ സെക്രട്ടറി കെ കെ മനോജ് തുടങ്ങിയവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.