Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Apr 2025 20:54 IST
Share News :
കൊണ്ടോട്ടി : മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി കൊണ്ടോട്ടി നഗരസഭയെ ഹരിത നഗരസഭയായി പ്രഖ്യാപിച്ചു. നിരവധി ക്യാമ്പയിൻ പ്രവർത്തനങ്ങളിലൂടെ ശുചീകരണ യജ്ഞങ്ങൾ നടത്തി നഗരസഭ പരിധിയിലെ മുഴുവൻ സ്ഥാപനങ്ങളും, സ്കൂളുകളും, അംഗനവാടികളും, വിവിധ അങ്ങാടികളും പൊതു ഇടങ്ങളും അയൽകൂട്ടങ്ങളും മാലിന്യ മുക്തമാക്കി പ്രഖ്യാപിച്ചതിന് ശേഷമാണ് നഗരസഭ സമ്പൂർണ ഹരിത പ്രഖ്യാപനം നടത്തിയത്. കൊടിമരം റോഡു മുതൽ അമാന ടവർ വരെ വിളംബര ജാഥയോട് കൂടി വർണ്ണാഭമായി തുടക്കം കുറിച്ച പരിപാടി നഗരസഭാ ചെയർ പേഴ്സൺ നിത ഷഹീർ ഉദ്ഘാടനം ചെയ്തു. നഗരസഭ സെക്രട്ടറി ഫിറോസ് ഖാൻ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ അഷ്റഫ് മടാൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി ടി ഫാത്തിമത്ത് സുഹറാബി ഹരിത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെപി ഫിറോസ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹിയുദ്ദീൻ അലി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റംല കൊടവണ്ടി, വാർഡ് കൗൺസിലർ ശിഹാബ് കോട്ട, ഹരിത കേരള മിഷൻ ആർപി അബ്ദുൽ അലി മാസ്റ്റർ ,ക്ലീൻ സിറ്റി മാനേജർ മൻസൂർ കാരാട്ടുചാലി എന്നിവർ ആശംസകൾ നേർന്നു. വിവിധ മേഖലകളിൽ നിന്നായി ഇരുനൂറ്റി അൻപതോളം ആളുകൾ പങ്കെടുത്തു. വാർഡ് കൗൺസിലർമാർ,സിഡിഎസ് ചെയർ പേഴ്സൺമാർ,നഗരസഭ ആരോഗ്യ വിഭാഗം പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ,സംസ്ഥാന ഖരമാലിന്യ നിർവഹണ പദ്ധതി എഞ്ചിനീയർ, വിവിധ സ്ഥാപന മേധാവികൾ, ഐസിഡിഎസ് സൂപ്പർവൈസർ,നഗരസഭ ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ, ശുചീകരണ വിഭാഗം ജീവനക്കാർ, തൊഴിലുറപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ഫോട്ടോ : മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി കൊണ്ടോട്ടി നഗരസഭയുടെ ഹരിതനഗരസഭാ പ്രഖ്യാപന ചടങ്ങ് അധ്യക്ഷ നിത ഷഹീർ ഉദ്ഘാടനം ചെയ്യുന്നു. സ്ഥിരം സമിതി അധ്യക്ഷ റംല കൊടവണ്ടി, ഉപാധ്യക്ഷൻ അഷ്റഫ് മടാൻ, മറ്റു സ്ഥിരം സമിതി അധ്യക്ഷരായ എ മുഹിയുദ്ദിൻ അലി, സി ടി ഫാത്തിമത്ത് സുഹറാബി, കെ പി ഫിറോസ്, പ്രതിപക്ഷ നേതാവ് ശിഹാബ് കോട്ട എന്നിവർ സമീപം
Follow us on :
Tags:
More in Related News
Please select your location.