Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കാഞ്ചേരി ഹൈസ്കൂൾ ഗ്രൗണ്ട് നിർമ്മാണ പ്രവർത്തനം തടയുന്ന കോൺഗ്രസ്സിൻ്റെ നടപടിക്കെതിരായി ഗ്രൗണ്ട് സംരക്ഷണ സംഗമം.

24 Sep 2024 21:12 IST

Arun das

Share News :

വടക്കാഞ്ചേരി ജി ബി എച്ച് എസ് ഗ്രൗണ്ട് വെള്ളക്കെട്ട് ഒഴിവാക്കി 12 മാസവും കായിക പ്രവർത്തനങ്ങൾക്ക് ഉപയുക്തമാക്കുക എന്ന ലക്ഷ്യം വെച്ചുള്ള നിർമ്മാണ പ്രവർത്തനം തടയുന്ന കോൺഗ്രസ്സിൻ്റെ നടപടിക്കെതിരായി ഗ്രൗണ്ട് സംരക്ഷണ സംഗമം സംഘടിപ്പിച്ചു.


'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' എന്ന എൽ ഡി എഫ് സർക്കാരിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തി കായിക വകുപ്പിൻ്റെ ഫണ്ടും സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ യുടെ ആസ്തി വികസന ഫണ്ടും സംയോജിപ്പിച്ച് വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട് നവീകരണ പ്രവൃത്തി ആരംഭിച്ച സാഹചര്യത്തിൽ പദ്ധതിയെ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്തുകയും, നിർമ്മാണ പ്രവൃത്തി തടസ്സപ്പെടുത്തുകയും ചെയ്യുന്ന കോൺഗ്രസ്സിൻ്റെ നടപടികൾക്കെതിരായി ഗ്രൗണ്ട് സംരക്ഷണ സംഗമം സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ, യുവജനങ്ങൾ, ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾ, കായിക പ്രവർത്തകർ, ഗ്രന്ഥശാലാ പ്രവർത്തകർ, വ്യാപാരി സുഹൃത്തുകൾ, കലാ സാംസ്കാരിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കാളികളായി. നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ ഗ്രൗണ്ട് സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ വടക്കാഞ്ചേരി ബ്ലോക്ക് ട്രഷററും നഗരസഭ കൗൺസിലറുമായ എ ഡി അജി അധ്യക്ഷത വഹിച്ചു.


വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് എ കെ സതീഷ് കുമാർ, ഉത്രാളിക്കാവ് പൂരം ചീഫ് കോർഡിനേഷൻ കമ്മിറ്റി കൺവീനർ തുളസി കണ്ണൻ, സിപിഐ എം ഏരിയ കമ്മിറ്റി അംഗം എം ജെ ബിനോയ്, മാധ്യമ പ്രവർത്തകൻ അജീഷ് കർക്കിടകത്ത്, വടക്കാഞ്ചേരി ബോയ്സ് സ്കൂൾ എം പിടിഎ പ്രസിഡന്റ് സജിനി ജിപ്സൺ, ഖൊ-ഖൊ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റും ജില്ലാ സ്പോർട്സ് കൗൺസിൽ അംഗവുമായ വി സി വിനോദ്, കെ എസ് കെ ടി യു ജില്ലാ ജോയിൻ്റ് സെക്രട്ടറി പി മോഹൻദാസ്, നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സ്വപ്ന ശശി, ബോയ്സ് സ്കൂൾ എസ് എം സി ചെയർമാൻ അഡ്വ. മനോജ്, സ്പന്ദനം വടക്കാഞ്ചേരി സെക്രട്ടറി സുഭാഷ് പുഴയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി മിഥുൻ സജീവ് സ്വാഗതവും വടക്കാഞ്ചേരി മേഖല സെക്രട്ടറി എം ആർ അനന്തു നന്ദിയും പറഞ്ഞു.


ഡി വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് മഹേഷ് എം മോഹനൻ, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം എസ് ബി ഐശ്വര്യ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അജയ് മോഹൻ, പി സി അനീഷ്, ഓട്ടുപാറ മേഖല പ്രസിഡൻ്റ് അഹമ്മദ് സിജത്ത് തുടങ്ങിയവർ നേതൃത്വം നൽകി.


Follow us on :

More in Related News