Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2024 18:58 IST
Share News :
മുക്കം നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ പുരസ്കാരങ്ങള്‍ നേടിയ പ്രതിഭകള്‍ക്കുള്ള അനുമോദനച്ചടങ്ങും നഗരസഭയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും അംഗനവാടികളില്‍ നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. നേപ്പാളില്‍ വച്ചു നടന്ന ഏഷ്യന്‍ സോഫ്റ്റ് ബേസ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ ഇന്ത്യന്‍ ടീമില്‍ അംഗങ്ങളായിരുന്ന മുക്കം വേനപ്പാറ സ്വദേശികളായ എബിന്‍ എം ജോണ്‍, അഭിനന്ദ് ഗിരിഷ് എന്നിവരെയും മികച്ച അംഗനവാടി വര്‍ക്കര്‍ക്കുള്ള കേരള ശിശുക്ഷേമ വകുപ്പിന്‍റെ അവാര്‍ഡ് നേടിയ ഷിനി. എം.ജിയെയും ജില്ലയിലെ മികച്ച വര്‍ണ്ണക്കൂടിനുള്ള അവാര്‍ഡ് നേടിയ വെസ്റ്റ് ചേന്ദമംഗല്ലൂര്‍ അംഗനവാടിയിലെ വര്‍ണ്ണക്കൂട്പ്രവര്‍ത്തകരേയുമാണ് അഭിനന്ദിച്ചത്.
നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളില്‍ നിന്നും വിരമിച്ച അധ്യാപകരായ ഷൈല ആര്‍ ദാസ്, മിനി ജോസ്, നിസാര്‍ ഹസ്സന്‍, മേരി പി.ജെ, അങ്കണവാടി വര്‍ക്കര്‍മാരായിരുന്ന സത്യവതി, പ്രേമ.കെ, സൗമിനി.യു, സി.ഡി.പി.ഒ ഷീജ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.
മുക്കം ഇ.എം.എസ് ഹാളില്‍ വെച്ചു നടന്ന ചടങ്ങ് നഗരസഭ ചെയര്‍മാന്‍ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ സത്യനാരായണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ഡപ്യൂട്ടി ചെയര്‍ പേഴ്സണ്‍ അഡ്വ. ചാന്ദിനി അധ്യക്ഷയായിരുന്നു.സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പ്രജിത പ്രദീപ്, നഗരസഭാ കൗണ്‍സിലര്‍മാരായ ഗഫൂര്‍ കല്ലുരുട്ടി, അബ്ദുള്‍ ഗഫൂര്‍, മധുമാസ്റ്റര്‍, നഗരസഭാ സെക്രട്ടറി സുരേഷ് ബാബു, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ റീജ, ബി.ആര്‍.സി കോര്‍ഡിനേറ്റര്‍ മനോജ് എന്നിവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.