Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Oct 2024 13:27 IST
Share News :
കുടയത്തൂര്‍: കുടയത്തൂര്‍ പഞ്ചായത്തിലെ ഗവ. ന്യൂ എല്‍.പി. സ്‌കൂളിനെ സര്‍ക്കാര്‍ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു.വിവിധ മാനദണ്ഡങ്ങളനുസരിച്ചുള്ള ഹരിത കേരളം മിഷന്‍ ടീമിന്റെ വിലയിരുത്തലില്‍ എപ്ലസ് മാര്‍ക്ക് നേടിയാണ് കുടയത്തൂരിന്റെ ഈ വിദ്യാലയം പഞ്ചായത്തിലെ ആദ്യ ഹരിത വിദ്യാലയമായത്.
വിദ്യാലയങ്ങളിലെ അടിസ്ഥാന മാലിന്യ സംസ്‌കരണ സംവിധാനങ്ങളിലെ മികവ്, ഹരിത ചട്ട പാലനം, വലിച്ചെറിയല്‍ മുക്ത പരിസരം, ജൈവ പച്ചക്കറിക്കൃഷി.പൂന്തോട്ടം, പച്ചത്തുരുത്ത്, ഔഷധത്തോട്ടം, ഊര്‍ജ്ജ സംരക്ഷണ നേട്ടം, കുട്ടികളിലെ ഹരിത ശീലവത്ക്കരണം തുടങ്ങിയ വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഹരിത കേരളം മിഷന്‍ മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായായി സ്‌കൂളിനെ ഹരിത മാതൃകയായി തിരഞ്ഞെടുത്തത്.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.എന്‍. ഷിയാസില്‍ നിന്നും ഹരിതകേരളം മിഷന്റെ സാക്ഷ്യപത്രം പി ടി എ ഭാരവാഹികളും സ്‌കൂള്‍ അധ്യാപകരും ചേര്‍ന്ന് ഏറ്റുവാങ്ങി. സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അധ്യാപക രക്ഷകര്‍തൃ സമിതി പ്രസിഡന്റ് കെ. എ. സുരേഷ് അധ്യക്ഷനായി.സ്‌കൂളിന് മുമ്പില്‍ ഹരിത സ്ഥാപന ബോര്‍ഡും സ്ഥാപിച്ചു.
പ്രസിഡന്റായി തിരഞ്ഞെടുത്തതിന് ശേഷം ആദ്യമായി സ്‌കൂളില്‍ എത്തിയ കെ. എന്‍. ഷിയാസിനെ അനുമോദിച്ച് സ്‌കൂള്‍ പി ടി എ പൊന്നാടയണിയിച്ചു.സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സിബി,എ ഇ ഒ ആഷ്ലി കുര്യാച്ചന്‍,സി. എ. സജീവന്‍,സ്‌കൂള്‍ പ്രഥമാധ്യാപിക ടി.എസ്. വര്‍ഷ, മുന്‍ പ്രഥമാധ്യാപിക എന്‍ .ആര്‍. ഉഷ, സ്‌കൂളിന് ലാപ് ടോപ് സൗജന്യമായി നല്‍കിയ പൂര്‍വ്വ വിദ്യാര്‍ഥി നിഖില്‍ സാബു,അറക്കുളം ബി.പി.ഒ. സിനി സെബാസ്റ്റ്യന്‍,ഡോ. ജ്യോതിലഷ്മി,ഡോ. ചിന്നു,സ്റ്റാഫ് സെക്രട്ടറി വി.ആര്‍. റീന എന്നിവര്‍ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.