Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Mar 2025 10:37 IST
Share News :
മേപ്പയ്യൂർ: അവകാശ സമരങ്ങളെ അവഹേളിക്കുന്ന പിണറായി സർക്കാറിന്റെ നടപടി തിരുത്തണമെന്ന് ഡി സി സി ജനറൽ സെക്രട്ടറി ഇ. അശോകൻ ആവശ്യപ്പെട്ടു.ആശാവർക്കർമാരുടെ സമരത്തെ അപഹസിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നടത്തിയ പഞ്ചായത്ത് ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആശാവർക്കർമാർക്കെതിരെ സർക്കാർ പുറപ്പെടുവിപ്പിച്ച ഉത്തരവ് കത്തിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് പി.കെ.അനീഷ് അധ്യക്ഷനായി. കെ.പി.രാമചന്ദ്രൻ ,കെ.പി. വേണുഗോപാൽ, ടി.കെ. അബ്ദുറഹിമാൻ,ശ്രീനിലയം വിജയൻ , പറമ്പാട്ട് സുധാകരൻ, ഷബീർ ജന്നത്ത്, യു.എൻ. മോഹനൻ .,സഞ്ജയ് കൊഴുക്കല്ലൂർ, വള്ളിൽ രവീന്ദ്രൻ , പി. അശോകൻ ., റിഞ്ജുരാജ് എടവന ,രാജേഷ് കൂനിയത്ത് .സുരേഷ് മൂന്നൊടി , യു.കെ. അശോകൻ , കെ.പി.രജീഷ് , എൻ.കെ. ഹസ്സൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.