Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃ ക്കുടമണ്ണ തൂക്ക് പാലം പുനർനിർമ്മിക്കണം. സി.പി.എം കാരശ്ശേരി നോർത്ത് ലോക്കൽ സമ്മേളനം.

13 Oct 2024 18:02 IST

UNNICHEKKU .M

Share News :


മുക്കം: തൃക്കൂട മണ്ണ തൂക്ക് പാലം പുനസ്ഥാപിക്കണമെന്ന് സിപി എം കാരശ്ശേരി നോർത്ത് ലോക്കൽ സമ്മേളന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എൽ ഡി എഫ് കാരശേരി ഗ്രാമ പഞ്ചായത്ത് ഭരണ

സമിതിയുടെ കാലത്ത് നിർമ്മിച്ചതാണ് തൂക്ക് പാലം.യഥാ സമയത്ത് അറ്റകുറ്റ പണി നടത്താത്തതും, പ്രകൃതിക്ഷോഭമൂലവും ഈ തൂക്ക് പാലം തകർന്നത്. അടിയന്തിരമായി പാലം പുന:സ്ഥാപിക്കണം. ലോക്കൽ സമ്മേളനം തേക്കും കുറ്റിയിൽ നടത്തി. പ്രതിനിധി സമ്മേളനം ഡിജെ സേവ്യർ നഗറിലും, പൊതുസമ്മേളനം കെ ശ്രീധരൻ നഗറിലും സംഘടിപ്പിച്ചത്. പ്രതിനിധി സമ്മേളനം സിപി എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ ബാബു ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി സെക്രട്ടറി സജി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു, 27 ബ്രാഞ്ചുകളിൽ 29 സഖാക്കൾ ചർച്ചയിൽ പങ്കെടുത്തു, ജില്ലാ സെക്രട്ടറിയേറ്റ് അംഗംടി.വിശ്വനാഥൻ ഏരിയാ കമ്മിറ്റി അംഗങ്ങളായ, ജോണി ഇടശ്ശേരി, കെടി ബിനു, കെ പി ഷാജി, മാന്ത്ര വിനോദ് തുടങ്ങിയവർ സംസാരിച്ചു, കെ ശിവദാസൻ, പി എൻ ഷീബ,ഗിരീഷ് കുമാർ തുടങ്ങിയ അംഗങ്ങൾ അടങ്ങിയ പ്രസിഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു, വിപിൻ ബാബു രക്തസാക്ഷി പ്രമേയവും, കെ കെ നൗഷാദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു, കെ ശിവദാസൻ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു, പൊതു സമ്മേളനം, ജില്ലാ സെക്രട്ടറിക്ക് മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു, സജി തോമസ് അധ്യക്ഷത വഹിച്ചു.,ടി. വിശ്വനാഥൻ, മാന്ത വിനോദ്, ദിപു പ്രേംനാഥ്‌, കെ കെ നൗ ഷാദ്,യു പി മരക്കാർ തുടങ്ങിയവർ സംസാരിച്ചു

Follow us on :

More in Related News