Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jul 2024 08:46 IST
Share News :
കാർഗിൽ വിജയദിനത്തിന്റെ ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ചു കാലിക്കറ്റ് റോയൽ റണ്ണേഴ്സ് ക്ലബ്ബും 122 ഇൻഫന്ററി ബറ്റാലിയൻ ടെറിട്ടോരിയൽ ആർമിയും ചേർന്നു നടത്തിയ കൂട്ടയോട്ടത്തിൽ പങ്കെടുത്തവർ.
കോഴിക്കോട് : കാർഗിൽ വിജയത്തിന്റെ ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ചു റോയൽ റണ്ണേഴ്സ് ക്ലബ് കോഴിക്കോടും 122 ഇൻഫന്ററി ബറ്റാലിയൻ ടെറിട്ടോരിയൽ ആർമിയും സംയുക്തമായി വീര ജവാന്മാർക് ആദരവ് അർപ്പിച്ചു കൂട്ടയോട്ടം നടത്തി. ബീച്ച് ഫ്രീഡം സ്‌ക്വയറിൽ രാവിലെ 6ന്
ലെഫ്റ്റനന്റ് കേണൽ എസ്.വിശ്വനാഥൻ ഫ്ലാഗ് ഓഫ് ചെയ്തു. ഭാരതത്തിന്റെ സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കുവാൻ നാം ഓരോരുത്തരും പ്രതിജ്ഞബദ്ധരാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ഇന്ത്യൻ ആർമി , എൻസിസി, പൊലീസ്, റോയൽ റണ്ണേഴ്സ് ക്ലബ് എന്നിവരെ പ്രതിനിധീകരിച്ചു ഇരുന്നൂറ്റൻപതോളം പേർ പങ്കെടുത്തു.
തുടർന്നു കാർഗിൽ യുദ്ധത്തിൽ സേവനം അനുഷ്ഠിച്ച വീര ജവാന്മാർ സഞ്ജിത്, മനോജ് എന്നിവരെയും വിമുക്തഭടൻ മാത്യുവിനെയും ലഫ്റ്റനന്റ് കേണൽ S. വിശ്വനാഥനും സുബൈദർ മേജർ മധു സുധാകരനും റോയൽ റണ്ണേഴ്സ് ഭാരവാഹികൾക്കൊപ്പം
ചേർന്ന് ആദരിച്ചു.
Follow us on :
Tags:
More in Related News
Please select your location.